മൃത്യൂദൃക്ഷ്ടി.
मृत्युदृष्टिः
Part 8
ശ്രീജിത് മാർത്തയെ ഒരു മിനുറ്റ് മാഡം എന്നു വിളിച്ച് അവിടന്നു കൊണ്ടുപോകുന്നു.
സന്തോഷ് വിളറിയ മുഖത്തോടെ ജയരാജിനോട്
സന്തോഷ് : That was personal.Damn personal കാര്യമാക്കണ്ട .
ജയരാജ് : ഒരു ആക്കിയ ചിരിയോടെ . ok sir.
സാർ ദാ ആ വരുന്നതാണ് വിശ്വഭരൻ ഈ സ്ഥലത്തിന്റെ പഴയ മുതലാളിയാ. വണ്ടിയുടെ പിറകിൽ ഇരിക്കുന്നത് അങ്ങേരുടെ ശിങ്കിടിയാ. Earth എന്നു വിളിക്കും. ഇങ്ങേരെ കൊണ്ട് daily police Staton ൽ വലിയ ശല്യമാ . Blade ൽ cash കൊടുത്തിട്ട് പുള്ളി ഏതു വിധേനെയും സ്ഥലം സ്വന്തമാക്കും. എന്നും പാവപ്പെട്ടവരുടെ കണ്ണിരാ Station ൽ . അങ്ങേർക്കാണങ്കിൽ മുകളിലൊക്കെ ഭയങ്കര പിടിയാ. ചിലപ്പൊ ചില ആൾക്കാരെ കാണുമ്പോ സങ്കടം വരും.
സന്തോഷ് : ok , ഇവിടത്തെ കാര്യം എന്താ പറഞ്ഞിരിക്കുന്നത്.
ജയരാജ് : ആ ചെറുക്കൻ തൂങ്ങിയെന്നാ പറഞ്ഞെ . വീടു തുറക്കാൻ പറ്റുന്നില്ല. താക്കോൽ കൊണ്ടു വരാൻ പറഞ്ഞു.
സന്തോഷ് : ഇപ്പോ അങ്ങേരെ ഇവിടത്തെ situation അറിയികണ്ട . വീടിന്റെ കിടപ്പുവശം ഒന്നു മനസ്സിലാക്ക്.
വിശ്വമ്പരൻ Bike Stand ഇട്ട് സന്തോഷിന്റെ അടുത്തേക്ക് വരുന്നു. കൂടെ earth ഉം .
വിശ്വമ്പരൻ : അയ്യയോ ഞാൻ വിചാരിച്ചു ജയരാജ് Sir മാത്രമേ ഉള്ളന്നു. ഇത് കമ്മീഷണറും കേരളാ പോലീസ് ബറ്റാലിയൻ മൊത്തമുണ്ടല്ലോ. ആ ചെറുക്കൻ തൂങ്ങുന്നതിനു മുമ്പ് വല്ലതും ഒപ്പിച്ചോ സാറെ.
ജയരാജ്: ഒന്നും ഒപ്പിച്ചില്ല നിങ്ങളാ താക്കോൽ തരൂ അകത്ത് കയറണം.
വിശ്വമ്പരൻ: താക്കോലൊക്കെ തരാം പക്ഷേ ഇവിടെ എന്താണു പ്രശ്നം.
ജയരാജ് : അതൊക്കെ പറയാം നിങ്ങളാദ്യം താക്കോലെടുക്ക്.
വിശ്വമ്പരൻ: അപ്പോ കാര്യമായി എന്തോ പ്രശ്നമുണ്ട്. ടാ എർത്തെ താക്കോലെടുത്ത് തുറന്നു കൊട് .
ജയരാജ് : Front door താക്കോൽ വേണ്ട. Sideലെ door താക്കോൽ മതി.
വിശ്വമ്പരൻ : പരുങ്ങലോടെ side ലെ മുറിയിൽ എൻ്റെ കുറേ സാധനങ്ങൾ ഇരിക്കുകയാ. അതിൻ്റെ താക്കോൽ ഞാൻ അവനു പോലും കൊടുത്തില്ല. നമുക്ക് front ൽ കൂടെ കേറിയാൻ പോരെ.
ജയരാജ് : front കൂടെ കേറാൻ പറ്റില്ല.Side door തുറന്ന് തട്ടിൽ കേറി അവിടുന്ന് ഏണി ഇല്ലേ അതുവഴി അകത്തു കയറണം.
സന്തോഷ് ഇടയിൽ കയറി : നിങ്ങൾ സംസാരിച്ചിരിക്കാതെ പെട്ടന്ന് അകത്ത് കയറി നോക്കു.
വിശ്വമ്പരൻ’: ശരി സാറെ ടാ താക്കോലിങ്ങെട് ഞാൻ തന്നെ തുറന്നു കൊടുക്കാം.
എർത്തിൻ്റെ കയ്യിൽ നിന്നും താക്കോൽ കൂട്ടം വാങ്ങി മുന്നോട്ട് നടക്കുന്നു.
സന്തോഷ്: ടോ തുറക്കുന്നതു മുതൽ എല്ലാം വീഡിയോ റെക്കോർഡ് ചെയ്യണം.
ജയരാജ് അതിനേക്കാളും വേഗതയിൽ മുന്നോട്ട് പോകുന്നു.
പോലീസ് ജീപ്പ് വഴിയിൽ നിർത്തുന്നു. കുര്യനും നിഷാദും സന്തോഷിൻ്റെ മുഖത്തേക്ക് നോക്കുന്നു.
കുര്യൻ : എന്നിട്ട് .
സന്തോഷ്:ബാക്കി ഞാൻ വീഡിയോ കാണിച്ചു തരാം.
സന്തോഷ് കയ്യിൽ നിന്നും I pad എടുക്കുന്നു.
കുര്യൻ : ദേ എൻ്റെ കയ്യിൽ നിന്നും അടിച്ചോണ്ടുപോയ Ipad.
സന്തോഷ്: ഇവന് അടിച്ചടിച്ച് കിളി പോയാ നിഷാദേ.
കുര്യൻ: കോളേജിൽ പഠിച്ചപ്പോൾ എൻ്റെ Ipad നീ അടിച്ചോണ്ട് പോയില്ലേടാ.
സന്തോഷ്: ശരി ശരി ഇത് അതല്ല ടാ. നീയും കൂടെ ഈ video കാണ് .
Ipad ൽ സന്തോഷ് video Play ചെയ്യുന്നു.