Sunday, October 23, 2011

അതാണ് സാദനം Genaration ഗാപ്‌

നീണ്ടു ശാന്തമായി ഒഴുകുന്ന പുഴ .
പുഴയുടെ അരികിൽ മണൽ വാരികൊണ്ടിരിക്കുന്ന രണ്ടു പേർ.
Camera അവരിലേക്ക zoom ചെയ്യുന്നു

അച്ഛാ നാളെ പണിക്കാരുണ്ടോ ?

ഇന്നൊരു പത്തു കുട്ട മണലൊപ്പിച്ചാൽ നാളെ രണ്ടു കൊത്തൻമാരെ വിളിക്കാം.
അല്ലെങ്കിൽ അവൻമാർ വന്നു വെറുതേ നിക്കേണ്ടി വരും .

അവൻമാർക്കു ശംമ്പളം കൊടുക്കണ്ടെ.

ങാ ശശിയണ്ണൻ കൊറച്ച് പൈസ തരാമന്ന് പറഞ്ഞിട്ടുണ്ട്.

സംസാരം അവസാനിക്കും മുമ്പ് ആറ്റിന്റെ മറു കരയിൽ നിന്നും ബഹളം കേൾക്കുന്നു .

Camera ആ ഭാഗത്തേക്ക് pan ചെയ്യുന്നു .
Sreenൽ പുറകിൽ ദൂരെയായി ഒരു ചെറിയ ആൾകൂട്ടം കാണാം മുന്നിൽ മൂന്നുപേർ.

ടാ ഞാൻ പറഞ്ഞില്ലെ അതു കലക്കാണെന്ന് .
നാടനാണെങ്കിൽ നല്ല ടേഷ്ടാ .
അല്ല ഇതു നാടൻ തന്നെയാ.
ഒണ്ടാക്കണ ടീമ്സിനെ നമ്മുക്കറയിയാമെന്ന്.

അവർ ഒന്നും രണ്ടും പറഞ്ഞ് കൈയ്യാങ്കളിയിലേക്ക് നീങ്ങുന്നു .

അച്ഛൻ : ഈ ഇറക്കുമതികളെ കൊണ്ടു തോറ്റല്ലോ . പെണ്ണുങ്ങൾക്ക് ധൈര്യമായി കുളിക്കാൻ പോലും പറ്റില്ല .

മകൻ: വളർത്തു ദോഷങ്ങൾ അല്ലാതെന്താ .

പുഴയുടെ അക്കരെ തെറിവിളിയും അടികളുടെ ശബ്ദവും ദൂരേക്ക് പോകുന്നു.
കുറച്ചു സമയത്തിനു ശേഷം നിശബ്ദതയെ ഭേദിച്ചു കൊണ്ടു phone ring ചെയ്യുന്നു .

അച്ഛാ അവൻമാർ phone കളഞ്ഞിട്ടു പോയെന്നാ തോന്നുന്നെ ഞാൻ പോയി നോക്കുവാ .

ടാ പതുക്കെ അവിടെയൊക്കെ ഭയങ്കര ചറുക്കലാ.

മകൻ വേഗത്തിൽ അക്കരെ കേറുന്നു .
കണ്ടെത്തിയ മൊബൈൽ പൊക്കി കാണിക്കുമ്പോഴേക്കും അച്ഛൻ അവിടെ എത്തിയിരുന്നു

ടാ വല്ലവരുടേയും സാദനം നമ്മുക്ക് വേണ്ട അവിടെ തന്നെ ഇട്ടേക്ക് അവൻമാർ തിരിച്ചു വന്നോളും .

ഇല്ല ഇതു ഞാൻ കൊടുക്കില്ല . ഇത് ഇന്നാട്ടിൽ ആർക്കും ഇല്ല.
ഞാനാരു കലക്കു കലക്കും . ഞാൻ വീട്ടിൽ പോകുവാ .

ടാ എനിക്ക് കിട്ടിയ തേങ്ങ കുടെ കൊണ്ടു പോടാ..

മകൻ sreen ൽ നിന്നും മറയുന്നതിനൊപ്പം sreenു൦ ഇരുട്ടിലേക്ക് .

അഞ്ചു വർഷങ്ങൾക്കു ശേഷം എന്നെഴുതി sreen. വീണ്ടും വെളിച്ചത്തിലേക്ക് .

പുഴയുടെ വീതി കൂടിയിട്ടുണ്ട് മരങ്ങളുടെ എണ്ണം കുറവും .

കുറച്ചും കുടെ വയസ്സായ അച്ഛൻ ആറ്റിൻ കരയിലൂടെ നടക്കുമ്പോൾ പഴയതു പോലെ പുഴയുടെ അങ്ങേ കരയിലൂടെ ഒരു കൂട്ടം അലറി വിളിച്ച് ചിരിച്ചു കളിച്ചു കടന്നു പോകുന്നു .

sreen പിന്നെയും ഇരുട്ടിലേക്ക്
.
സമയം രാത്രി വീട് .

മലർന്നു കിടക്കുന്ന മകൻ .
മുഖം മീശയില്ലായ്മയിൽ നിന്നും ബുൾഗാനിലേക്ക് മാറിയിട്ടുണ്ട് .

മുതുകിൽ അച്ഛൻ വന്നു തട്ടുമ്പോൾ മകൻ മുഖമുയർത്തി നോക്കുന്നു .

നിന്റെ ഫോണാ . ആറ്റിൽ നിന്നും കിട്ടിയതാ .

അച്ഛന്റെ കയ്യിലിരികുന്ന iphone ലേക്ക് പാൻ ചെയ്ത് sreen ഇരുട്ടിലേക്ക്.

പിന്നെ എഴുതി കാണിക്കൽ .

ഇതാണ് കഥ എങ്ങനെയുണ്ട് ?

കൊള്ളാം നന്നായിട്ടുണ്ട് .
നാളെ ഇതിന്റെ shooting ന് high range ലേക്കല്ലെ പോക്ന്നത് അവിടെ നല്ല സാദനം വല്ലതും കിട്ടോ ..?

Sunday, October 9, 2011

ക്യാമ്പസ് interview അധവാ ഗലിപ്പസ് interview part 2

ക്യാമ്പസ് interview അധവാ ഗലിപ്പസ് interview continuous

part2

ഇനി  വായിക്കണമെങ്കിൽ  നന്നായി  english അറിയണം .
ചെന്നു  കേറിയതും  മൊട്ടയും  വയറനും  അവിടെ  ഇരിപ്പോണ്ട് .
Good morning sirs..
Good afternoon,sit down.
ഇരുന്നു .
Introduce yourself.
അതെനിക്കറിയാം  എല്ലാ  interviewനും  ആദ്യം  ചോദിക്കുന്നതല്ലേ .
അങ്ങട്  വച്ചു  കാച്ചി . സ്വവിവരണം  അപകടകരമായി  അഞ്ചിൽ  നിന്നും  പത്താം  മിനുട്ടിലേക്ക്  കയറിയപ്പോൾ  വയറൻ  stop അടിച്ചു  പറഞ്ഞു
Ok ok,what are the subjects you are studied till now?

പുല്ല്  ഇങ്ങേർക്ക്  വേറൊന്നും  ചോദിച്ചൂടേയിരുന്നാ .
Sir project and seminar and projec(ആദ്യം  ഓർമ്മ  വന്നത്  ഇതാ)
AC mechines (രണ്ടു  പ്രാവിശ്യം  എഴുതി )
Digital electronics,DC Mechines,EDC..then.. then.. പിന്നെ...
That's all ? Ok which is your favorite subject ?
പുല്ല്  ഏതു  പറയും . എന്തു  ചോദിച്ചാലും  തള്ളാനല്ലാതെ  വിശദമായി  ചോദിച്ചാൽ  തീർന്നു .
Digital electronics sir.

Oh you are living in high range. Isn't it ?
മൊട്ട  ചോദിച്ചു . പട്ടാളക്കാർ  പറയുമ്പോലെ  ഞാൻ  റിപ്ളി .
Yes sir.

What is the key thing to devolp that area.?

Rubber sir..

Ok,do you know the process of making rubber.
Yes sir.

തള്ളാൻ  ഒരു  അവസരം  കൂടി  കിട്ടിയല്ലോ  എന്നു  ചിരിച്ച്  മുറി  english ൽ  അങ്ങട്  കാച്ചി .
What you mean by ottupal and seatadi mechine.?

അപ്പോഴാണ്  ഞാൻ  ഏതു  ഭാഷയിലാണ്  അങ്ങേരടുത്ത്  സംസാരിച്ചതെന്ന്  സംശയമായിപ്പോയത്  .മലയാളത്തിലായിരുന്നങ്കിൽ  അങ്ങേർക്ക്  മനസ്സിലാകില്ലായിരുന്നു .
മുപ്പതു  secondന്റെ  ഇടവേളയ്ക്കു  ശേഷം  പിന്നേം  വയറൻ .

What you mean by gate?

Sir,gate is the thing begining of വേലി  sorry fence proctect from wild animals like goats,cows and kozhees and it is locked by poots...

Are you civil or electrical.?
ഞാൻ  ചോദിച്ചത്  sorry I asked about logic gates..
ആകപ്പാടെ  ഇഞ്ചി  ആയങ്കിലും  വയറൻ  മലയാളിയാണെന്നറിഞ്ഞ  സന്തോഷത്തിൽ  എന്തൊക്കെയോ  മംഗ്ളീഷിൽ  പറഞ്ഞപോൾ  പുള്ളി  നമ്മടെ  levelൽ  ഇറങ്ങി  വന്നു . പക്ഷെ  ഇതിലും  ഭേദം  english ആയിരുന്നു  എന്ന്  പറയാതെ  വയ്യ .Electrical power ന്റെ  നിയമങ്ങളും  equationsും  തലങ്ങും  വിലങ്ങും  ചോദിച്ചിട്ടും  തനി  മണ്ടത്തരങ്ങളല്ലാതെ  വേറൊന്നും  കിട്ടില്ലന്ന്  മനസ്സിലാക്കി  അങ്ങേർ  ഇങ്ങനെ  ചോദിച്ചു .

Do you know the rating of your collage transformer. ?
ഇങ്ങേർക്ക്  collage നെ  കുറിച്ചു  അറിയില്ലന്ന  വിശ്വാസത്തിൽ  അങ്ങു  തള്ളി .
There is no transformer for collage sir,directly feed from electricity board.

നിർത്ത് ,  എണീറ്റ്  പോയി  ആ  workshopന്റെ  വലത്തേ  സൈടിൽ  എന്താണ്  ഇരിക്കുന്നത്  നോക്ക് . എണീച്ചോ...

തന്നെ  കാത്തിരിക്കുന്ന  പത്തമ്പത്  കണ്ണിന്  മുമ്പിലൂടെ  150  കിലോമീറ്റർ  വേഗയിൽ  പോയി  മൂന്ന്  വർഷമായി  ഞാൻ  കാണാത്ത  transformer ും  കണ്ടുപിടിച്ച്  തിരിച്ചു  വന്നിരുന്നു .

കണ്ടോ  പുള്ളി  ചോദിച്ചു . ഉം  എന്ന്  മൂളി .

In these subjects your mark is very low, what happend.? You can tell in malayalam.

കിട്ടിയ  സ്വാതന്ദ്ര്യൽ  ആ  വിഷയം  പഠിപ്പിച്ച  സാറിന്റെ  പേരു  പറഞ്ഞു  ഇതിലും  ഭേദം  സാറിന്റെ  തള്ളയ്കും  തന്തയ്കും  വിളിച്ചാൽ  മതിയായിരുന്നു  എന്ന  രീതിയിൽ  പറഞ്ഞു പണ്ടാരമടക്കി. എന്തിനാ  internal തരാത്തതിന്റെ  കലുപ്പ്.

വയറന്റെ  മുഖഭാവം  കുറച്ചു  അധികമായെന്നു  തോന്നിയെങ്കിലും  നിർത്തിയില്ല . വന്ന  ദ്യേഷ്യവും  സങ്കടവും  അവിടെ  തീർത്തു .
  
മീൻ  കൊളമ്പ്  ഒണ്ടാക്ക  തെരിയുമാ  ?
മൊട്ട  തെറിയുടെ  ഇടയ്ക്ക്  കേറി  ചോദിച്ചു .
Sir take some means cut cut cut into small pieces,take some mulakupodi....

Shut up and get lose...

വയറൻ  അലറി .

ജീവിതത്തിലെ  ആദ്യത്തെ  interview ൽ  തന്നെ  get out കിട്ടി  എന്ന  അഭിമാനത്തിൽ  discovory channel ൽ  penguin നടക്കുന്നതു  പോലെ  ക്ഷീണം  തീർക്കാൻ  canteen ലേക്ക് .

അര മണിക്കൂറിന്  ശേഷം  mobile ലേക്ക്  അമ്മയുടെ  call.വിളിച്ചത്  പച്ച  തെറിയാണെങ്കിലും  അതിന്റെ  അതിലെ  content ഇതായിരുന്നു . ഞാൻ  പഠിപ്പിക്കുന്ന  സാറിനെ  ചീത്ത  വിളിച്ചു  അതും  അദ്ദേഹത്തിന്റെ  സ്വന്തം  ചേട്ടന്റെ  മുന്നിൽ  വച്ച് . പിള്ളേരെ  ഇങ്ങനെയൊന്നും  വളർത്താൻ  പാടില്ലന്ന്  biodata യിലെ  വീട്ടിലെ  നംമ്പർ  തപ്പി  പിടിച്ച്  വയറൻ  വിളിച്ചു  പറഞ്ഞിരിക്കുന്നു .

ഇനി  collageൽ  നിന്നാൽ  ശരിയാകേല  എന്നാലോചിച്ച്  മുങ്ങാൻ  തുടങ്ങുമ്പോഴാ  notice board നു  മുമ്പിലെ  വലിയ  ജനകൂട്ടം  കാണാനിടയാകുന്നത് . പോയി  നോക്കി .

അതിൽ  ഇത്രയേ  ഉള്ളു .
ഇന്നു  വന്ന  കമ്പനിക്ക്  മതിയായി . അവർക്ക്  ഇവിടന്നു  ആരയും  വേണ്ട . ഇനി  നമ്മൾ  ഒരിക്കലും  ഇങ്ങോട്ട്  വരാനും  പോണില്ല .
തൊട്ടു  താഴെ  ഞമ്മന്റെ  പേര് . ഇന്ന  മഹാൻ  ഈ  company യുടെ  gate ന്റെ  അടുത്ത്  ജീവിതത്തിൽ  എപ്പോഴെങ്കിലും  വന്നാൽ  ടിയാന്റെ  മുട്ടു  കാല്  തല്ലി  ഒടിക്കുന്നതായിരിക്കും .

ആഹാ  സന്തോഷമായി .

കൂട്ടത്തിൽ  നിന്നു  വെട്ടു  കൊള്ളാതെ  ഓടി  രക്ഷപ്പെട്ടുകൊണ്ടിരിക്കുമ്പോൾ  അടുത്ത  കാൾ . നോക്കിയപ്പോൾ  ബാല്യകാല  സുഹൃത്താ .കൊണ്ടാക്കിയവൻ .

"ടാ  എനിക്ക്  സർക്കാർ  ജോലി  കിട്ടി . പത്തിൽ  തോറ്റവരുടെ  മസ്തൂർ  പോസ്റ്റിലാ . എറണാകുളത്താ  പോസ്റ്റിങ് . ഞാനൊരു  വണ്ടിയുമെടുത്തു . നീ  എന്നെ  ഒന്നു  കൊണ്ടാക്കണം . അല്ല  നീ  എന്നാ  പോകുന്നെ"  ...

Monday, October 3, 2011

ക്യാമ്പസ് interview അധവാ ഗലിപ്പസ് interview.

ഒന്നും  രണ്ടും  അങ്കം  താമസിച്ചാലും  അർമാദിച്ചു...

മൂന്നാം  അങ്കം  പൊളിഞ്ഞൂ  പക്ഷേ  പൊളിച്ചടക്കി....

നാലാം  അങ്കം  തിരിച്ചു  പിടിച്ചു  പക്ഷെ  തേഞ്ഞൂ....

അഞ്ചാം  അങ്കം  ഓടി  തള്ളി  എത്തിയില്ല....

ആറാം  അങ്കത്തിൽ  സ്വാത്തിക ഭാവം...
എന്തിനും  തയ്യാർ...

മനസ്സിലാകാത്തവർക്ക്

ഒന്നാം  വർഷം  അർമാദിച്ചു തുടങ്ങി 
മൂന്നാം  Semestorൽ എത്തിയപ്പോൾ  supply അടിച്ചു  പണ്ടാരമടങ്ങി
നാലാമത്തതിൽ  തിരിച്ചു  പിടിക്കാൻ  ശ്രമം    നടത്തി  അഞ്ചിൽ  seminar and project ന്റെ   അന്തരാളങ്ങളിൽ
തപ്പി  തപ്പി  തടഞ്ഞൂം  ആറിൽ  എന്തും  ചെയ്യാമെന്ന  അവസ്തയിലെത്തുന്ന
life making course DIPLOMA...

കാര്യം  എന്തെന്നാൽ  ആറാമത്തെ  semൽ  പടിച്ചു  കൊണ്ടിരിക്കുമ്പോൾ  ആദ്യമായ  ഇന്ത്യയിലെ  ഏറ്റവും  വലിയ  consruction company campus interview ന്  വന്നു.
s6ൽ  ഇനിയെന്ത്  എന്ന്  അറിയാത
തേഞ്ഞു  തള്ളി  ക്ളാസ്സിൽ  കയറാതെ  സ്വാത്തികനായി   നടക്കുന്ന  കാലം.
പെട്ടന്നൊരു  ദിവസം  ഇടി  വെട്ടിയതുപോലെ  ആ  വാർത്ത  പരന്നു.
രാവിലെ  written testും  ഉച്ചയ്ക്കു  ശേഷം  interview.
എന്തായാലും  കേറി  കളയാം  supply
എല്ലാം  clear ചെയ്തല്ലോ  എന്നു  കരുതി  നേരെ  drawing hallൽ  പോയി  സ്ഥാനമുറപ്പിച്ചു.
അര  മണിക്കൂറിനുള്ളിൽ  hall ബുജീസിനെ  കൊണ്ടു  നിറഞ്ഞു .
കൂട്ടത്തിൽ  collage love storyയെക്കാൾ  വേഗത്തിൽ  കമ്പനിയുടെ  ആസ്തി,കിട്ടാൻ  പോകുന്ന  ശംമ്പളം ,ബോണ്ട   എത്ര   (bond എത്ര  വർഷം),  എഴുതാൻ  പോകുന്ന  ടെസ്റ്റിന്റെ  കാഠിന്യം  എന്നിവ  പാലിൽ  വെള്ളം  ചേർക്കുന്ന  പോലെ  അന്തരീക്ഷത്തിൽ  അലിഞ്ഞു  ചേർന്നു.
പെട്ടന്ന്  മൂന്ന് പേർ  ഹാളിലേക്ക്  ആഗമിച്ച. ഒരാളെ  അപ്പോൾ  തന്നെ  മനസ്സിലായി  carear developmentന്റെ  സാറാ . മറ്റെതിൽ  ഒരാൾക്ക  തലയിൽ  മുടിയില്ലങ്കിലും  മുഖത്ത്  അഹങ്കാരത്തിന്  കുറവൊന്നും  ഇല്ലായിരുന്നു . മറ്റേയാൾക്ക്  ആവശ്യത്തിന്  വെള്ള  മുടിയുണ്ടങ്കിലും  വയറിന്റെ  dia ,metre scaleൽ  ഒതുങ്ങുന്നതായിരുന്നില്ല .
ജീവിത  പ്രശ്നമായാൽ  പോലും  ഒരു  ക്ളാസ്സിലും  മുമ്പിൽ  ഇരിക്കില്ല   എന്ന ശബദം  എടുത്തിട്ടുള്ളതുകൊണ്ടും  ഹാളിൽ  ചോക്ക് വീണാൽ  കേൾക്കാവുന്ന  നിശബ്ദത  ആയതുകൊണ്ടും  70  അടി  അപ്പുറത്തു  നിന്ന  വരുന്ന  ശബ്ദ  വീചികളിൽ  നിന്ന്  ഇത്രയും  പിടിച്ചെടുത്തു . ഇപ്പോൾ written test അതിൽ  പാസ്സാവുന്നവർക്ക്  ഉച്ചയ്കു  ശേഷം  personal interview യും  certificate verificationനും . അങ്ങനെ  മൊട്ട  question paper വിതരണം  തുടങ്ങി . സാദനം  കൈയ്യിൽ  കിട്ടിയപ്പോൾ  സ്തംഭിച്ചു പോയി.
question paper   നിറയെ  പടം . അക്ഷരമെന്നു  പറയാൻ   question number മാത്രമേ  ഉള്ളൂ . പിന്നെ  ഒന്നു  ഇരുത്തി  നോക്കി . ഓരോ  നംമ്പറിനും  ശേഷം  അഞ്ചു  പടം  ആറാമത്  ഒന്നുമില്ല . തൊട്ടു  താഴെ  പിന്നേം  അഞ്ചു  പടം  അതിനു  താഴെ  അഞ്ചു  കോളം . പിന്നെ  അടുത്ത  question number .
ഒരു  കോപ്പും  മനസ്സിലാകാത്തതു  കൊണ്ട്  അടുത്തിരിക്കുന്നവന്റെ  അടുത്ത്  എന്നതാടാ  ഇതെന്ന  ചോദിച്ചു . അവൻ  പറഞ്ഞതനുസരിച്ച്  മേളിലുള്ള  പടങ്ങളുമായി  മാച്ചാകുന്നത്  താഴത്തെ  ഒന്നുമില്ലാത്ത  കോളത്തിൽ  ടിക്ക്  ചെയ്യുക  അത്രയേ  ഉള്ളു .
അക്കുതിക്കു  താന  വരമ്പേ ..............  കയ്യിലൊരു  വാങ്ക് .
ഒന്നാമത്തതിന്റെ  ഉത്തരം  കിട്ടി ' A '
മണ്ണെണ്ണ  കപ്പല്  വന്നിറങ്ങി.............
രണ്ട്  ' D '
അത്തള  പിത്തള  തവളാച്ചി  .................. .   ' C '

Inkey pinkey ponkey.............
' B '
അങ്ങനെ  120  ചോദ്യം  10  മിനുട്ട്  കൊണ്ട്  ടിക്കിട്ട്  മൊട്ടയെ  ഞെട്ടിച്ച്  പിന്നെയും  Groundലേക്ക് .

ഉച്ചക്ക്  കണ്ണിൽ  കണ്ടവരുടെ  പാത്രത്തിൽ  നിന്നൊക്കെ  കയ്യിട്ടു  വാരി  പള്ള  നിറച്ചുകൊണ്ടിരിക്കുമ്പോൾ  കുറച്ചു  പേർ  പൊക്കിയെടുത്ത്  നോട്ടീസ്  ബോടിന്റെ  മുന്നിൽ  പ്രതിഷ്ടിച്ചു .
ഞെട്ടി ...
മുകളിലുള്ള  പതിനാറ്  ബുജീസിനു  താഴെ  ഞമ്മടെ  പേര് .
തള്ള  വിരളീന്ന്  രോമാഞ്ചം  അരിച്ചു  കേറി  നെഞ്ചിലെത്തിയപ്പോൾ  വിളിച്ചു  ദൈവമേ  സർപ്പിടിക്കട്ട് .
കഴിഞ്ഞ  പരീക്ഷകളുടെ  പത്തിരുപത്  മാർക്ക്ലിസ്റ്റ്  35  കിലോമീറ്റർ  അകലെയുള്ള  വീട്ടിൽ  സൂക്ഷിച്ചു  വച്ചിട്ടുണ്ട് .
പത്തിലേതാണെങ്കിൽ  കോളേജുകാർ  പണയ  പണ്ടമായി  വച്ചിരിക്കുവാ .
എന്ത്  ചെയ്യണമെന്നറിയാതെ  നിക്കുമ്പോഴാണ്  ഫോണിനെരു  തരിപ്പ് . എട്ടിൽ  തോറ്റ്  Btec(Building technology) പഠിക്കാനിറങ്ങിയ  ബാല്യകാല  സുഹൃത്തിനെ  ഓർമ്മ  വന്നു .
മച്ചു  സഹായിക്കടാ  എന്ന്  വിളിച്ചു  പറഞ്ഞു .
ലവൻ  കൊത്തൻ  മേസ്തിരിയുടെ  വണ്ടി  എടുത്തു  കൊണ്ടു  വീട്ടീന്നു  certificate ആയി  വരാമെന്ന  പറഞ്ഞു .
അപ്പോൾ  തന്നെ  കിട്ടിയവൻമാർ  ക്യൂവായി   certificate  വാങ്ങാൻ  ഓഫീസിൽ  പോകുന്നുണ്ടായിരുന്നു .ഞാനും ആ  train ൽ  കേറി  class tutor ന്റെ  അടുത്തെത്തി . മുമ്പേ  പോയവൻമാർ  കാര്യം  പറഞ്ഞു . എന്നെ  നോക്കി  നീ  ഏതാണെന്നും  ബാക്കിയുള്ളവരെ  നോക്കി  interview ഒന്നുമില്ലന്നും  അന്നത്തെ  how to attend an interview follow ചെയ്താൽ മാത്രം   മതിയെന്നും  പറഞ്ഞു .
അവസാനമായി  ജോലി  എല്ലാരും  ഉറപ്പിച്ചോളു   എന്നും  പറഞ്ഞു .
മനസ്സിൽ  പൊട്ടിയ  ലഡുവും  സാർ  ഒപ്പിട്ട  പേപ്പറും  കൂട്ടുകാരന്റെ  കയ്യിലേപ്പിച്ച്  ആദ്യത്തെ  ശംബളത്തിൽ  അവന്  കിട്ടാൻ  പോകുന്ന  ചിലവിൽ  പ്രലോഭിപ്പിച്ചും  അവനെ  പത്താം  ക്ളാസ്സിലെ   certificate എടുക്കാൻ  പറഞ്ഞുവിട്ടു .
അടുത്ത  വണ്ടിയിൽ കേറി  വീട്ടിലേക്കു  പുറപ്പെട്ടു . പാതി  വഴിയിൽ  കൂട്ടുകാരനെ  കണ്ടുമുട്ടി .
അവനാണെങ്കിൽ  കട്ട  സെന്റി . ഞാൻ  രക്ഷപ്പെട്ടൂന്നും  അവനെ  എങ്ങനെയെങ്കിലും  രക്ഷപെടുത്തണമെന്നും  ഒരു  driver ആയിട്ടെങ്കിലും  ആ  കമ്പനിയിൽ  ജോലി  വാങ്ങി  കൊടുക്കണമെന്നും  ,  വലിയ  ആളായാൽ  അവനെ  മറക്കരുതെന്നും  അവൻ  പറഞ്ഞുകൊണ്ടേ  ഇരുന്നു .
എല്ലാത്തിനും  ശരി  എന്നു  പറഞ്ഞതു  കൊണ്ടു  മാത്രം  അവൻ  കോളേജിന്റെ  മുമ്പിൽ  വണ്ടിയിൽ  ആക്കി  തന്നു .
കോളേജിൽ  എന്നെയും  കാത്ത്  ഒരു  പട  കാത്തു  നിൽപ്പുണ്ടായിരുന്നു . ജീവിതത്തിലാദ്യമായി  കോളേജിൽ  ഞാൻ  വലിയ  ആളായി .
എല്ലാരുംകൂടെ  ചേർന്ന്  എന്നെ  പൊക്കിയെടുത്ത് interview hall ന്റെ  മുന്നിൽ  കൊണ്ടാക്കി .
മൊബൈലിന്  അപ്പോഴൊരു  ഇളക്കം . നോക്കിയപ്പോൾ  വീട്ടിൽ  നിന്നും  അമ്മ.   നിനക്ക്  ജോലി  കിട്ടിയല്ലൊ  വൈകിട്ട്  വരുമ്പോൾ  കുറച്ചു  ലഡു വാങ്ങി  കൊണ്ടു  വാ . നാട്ടുകാർക്ക്  കൊടുക്കാനാ .

ഓ....

ഉറച്ച  കാൽ  വയ്പ്പോടെ    interview hall  ലേക്ക്.....

തുടരാൻ  ചാൻസില്ലാണ്ടിരിക്കാൻ നല്ല   ചാൻസില്ലാണ്ടുണ്ട്....


part 2 ivide