ക്യാമ്പസ് interview അധവാ ഗലിപ്പസ് interview continuous
part2
ഇനി വായിക്കണമെങ്കിൽ നന്നായി english അറിയണം .
ചെന്നു കേറിയതും മൊട്ടയും വയറനും അവിടെ ഇരിപ്പോണ്ട് .
Good morning sirs..
Good afternoon,sit down.
ഇരുന്നു .
Introduce yourself.
അതെനിക്കറിയാം എല്ലാ interviewനും ആദ്യം ചോദിക്കുന്നതല്ലേ .
അങ്ങട് വച്ചു കാച്ചി . സ്വവിവരണം അപകടകരമായി അഞ്ചിൽ നിന്നും പത്താം മിനുട്ടിലേക്ക് കയറിയപ്പോൾ വയറൻ stop അടിച്ചു പറഞ്ഞു
Ok ok,what are the subjects you are studied till now?
പുല്ല് ഇങ്ങേർക്ക് വേറൊന്നും ചോദിച്ചൂടേയിരുന്നാ .
Sir project and seminar and projec(ആദ്യം ഓർമ്മ വന്നത് ഇതാ)
AC mechines (രണ്ടു പ്രാവിശ്യം എഴുതി )
Digital electronics,DC Mechines,EDC..then.. then.. പിന്നെ...
That's all ? Ok which is your favorite subject ?
പുല്ല് ഏതു പറയും . എന്തു ചോദിച്ചാലും തള്ളാനല്ലാതെ വിശദമായി ചോദിച്ചാൽ തീർന്നു .
Digital electronics sir.
Oh you are living in high range. Isn't it ?
മൊട്ട ചോദിച്ചു . പട്ടാളക്കാർ പറയുമ്പോലെ ഞാൻ റിപ്ളി .
Yes sir.
What is the key thing to devolp that area.?
Rubber sir..
Ok,do you know the process of making rubber.
Yes sir.
തള്ളാൻ ഒരു അവസരം കൂടി കിട്ടിയല്ലോ എന്നു ചിരിച്ച് മുറി english ൽ അങ്ങട് കാച്ചി .
What you mean by ottupal and seatadi mechine.?
അപ്പോഴാണ് ഞാൻ ഏതു ഭാഷയിലാണ് അങ്ങേരടുത്ത് സംസാരിച്ചതെന്ന് സംശയമായിപ്പോയത് .മലയാളത്തിലായിരുന്നങ്കിൽ അങ്ങേർക്ക് മനസ്സിലാകില്ലായിരുന്നു .
മുപ്പതു secondന്റെ ഇടവേളയ്ക്കു ശേഷം പിന്നേം വയറൻ .
What you mean by gate?
Sir,gate is the thing begining of വേലി sorry fence proctect from wild animals like goats,cows and kozhees and it is locked by poots...
Are you civil or electrical.?
ഞാൻ ചോദിച്ചത് sorry I asked about logic gates..
ആകപ്പാടെ ഇഞ്ചി ആയങ്കിലും വയറൻ മലയാളിയാണെന്നറിഞ്ഞ സന്തോഷത്തിൽ എന്തൊക്കെയോ മംഗ്ളീഷിൽ പറഞ്ഞപോൾ പുള്ളി നമ്മടെ levelൽ ഇറങ്ങി വന്നു . പക്ഷെ ഇതിലും ഭേദം english ആയിരുന്നു എന്ന് പറയാതെ വയ്യ .Electrical power ന്റെ നിയമങ്ങളും equationsും തലങ്ങും വിലങ്ങും ചോദിച്ചിട്ടും തനി മണ്ടത്തരങ്ങളല്ലാതെ വേറൊന്നും കിട്ടില്ലന്ന് മനസ്സിലാക്കി അങ്ങേർ ഇങ്ങനെ ചോദിച്ചു .
Do you know the rating of your collage transformer. ?
ഇങ്ങേർക്ക് collage നെ കുറിച്ചു അറിയില്ലന്ന വിശ്വാസത്തിൽ അങ്ങു തള്ളി .
There is no transformer for collage sir,directly feed from electricity board.
നിർത്ത് , എണീറ്റ് പോയി ആ workshopന്റെ വലത്തേ സൈടിൽ എന്താണ് ഇരിക്കുന്നത് നോക്ക് . എണീച്ചോ...
തന്നെ കാത്തിരിക്കുന്ന പത്തമ്പത് കണ്ണിന് മുമ്പിലൂടെ 150 കിലോമീറ്റർ വേഗയിൽ പോയി മൂന്ന് വർഷമായി ഞാൻ കാണാത്ത transformer ും കണ്ടുപിടിച്ച് തിരിച്ചു വന്നിരുന്നു .
കണ്ടോ പുള്ളി ചോദിച്ചു . ഉം എന്ന് മൂളി .
In these subjects your mark is very low, what happend.? You can tell in malayalam.
കിട്ടിയ സ്വാതന്ദ്ര്യൽ ആ വിഷയം പഠിപ്പിച്ച സാറിന്റെ പേരു പറഞ്ഞു ഇതിലും ഭേദം സാറിന്റെ തള്ളയ്കും തന്തയ്കും വിളിച്ചാൽ മതിയായിരുന്നു എന്ന രീതിയിൽ പറഞ്ഞു പണ്ടാരമടക്കി. എന്തിനാ internal തരാത്തതിന്റെ കലുപ്പ്.
വയറന്റെ മുഖഭാവം കുറച്ചു അധികമായെന്നു തോന്നിയെങ്കിലും നിർത്തിയില്ല . വന്ന ദ്യേഷ്യവും സങ്കടവും അവിടെ തീർത്തു .
മീൻ കൊളമ്പ് ഒണ്ടാക്ക തെരിയുമാ ?
മൊട്ട തെറിയുടെ ഇടയ്ക്ക് കേറി ചോദിച്ചു .
Sir take some means cut cut cut into small pieces,take some mulakupodi....
Shut up and get lose...
വയറൻ അലറി .
ജീവിതത്തിലെ ആദ്യത്തെ interview ൽ തന്നെ get out കിട്ടി എന്ന അഭിമാനത്തിൽ discovory channel ൽ penguin നടക്കുന്നതു പോലെ ക്ഷീണം തീർക്കാൻ canteen ലേക്ക് .
അര മണിക്കൂറിന് ശേഷം mobile ലേക്ക് അമ്മയുടെ call.വിളിച്ചത് പച്ച തെറിയാണെങ്കിലും അതിന്റെ അതിലെ content ഇതായിരുന്നു . ഞാൻ പഠിപ്പിക്കുന്ന സാറിനെ ചീത്ത വിളിച്ചു അതും അദ്ദേഹത്തിന്റെ സ്വന്തം ചേട്ടന്റെ മുന്നിൽ വച്ച് . പിള്ളേരെ ഇങ്ങനെയൊന്നും വളർത്താൻ പാടില്ലന്ന് biodata യിലെ വീട്ടിലെ നംമ്പർ തപ്പി പിടിച്ച് വയറൻ വിളിച്ചു പറഞ്ഞിരിക്കുന്നു .
ഇനി collageൽ നിന്നാൽ ശരിയാകേല എന്നാലോചിച്ച് മുങ്ങാൻ തുടങ്ങുമ്പോഴാ notice board നു മുമ്പിലെ വലിയ ജനകൂട്ടം കാണാനിടയാകുന്നത് . പോയി നോക്കി .
അതിൽ ഇത്രയേ ഉള്ളു .
ഇന്നു വന്ന കമ്പനിക്ക് മതിയായി . അവർക്ക് ഇവിടന്നു ആരയും വേണ്ട . ഇനി നമ്മൾ ഒരിക്കലും ഇങ്ങോട്ട് വരാനും പോണില്ല .
തൊട്ടു താഴെ ഞമ്മന്റെ പേര് . ഇന്ന മഹാൻ ഈ company യുടെ gate ന്റെ അടുത്ത് ജീവിതത്തിൽ എപ്പോഴെങ്കിലും വന്നാൽ ടിയാന്റെ മുട്ടു കാല് തല്ലി ഒടിക്കുന്നതായിരിക്കും .
ആഹാ സന്തോഷമായി .
കൂട്ടത്തിൽ നിന്നു വെട്ടു കൊള്ളാതെ ഓടി രക്ഷപ്പെട്ടുകൊണ്ടിരിക്കുമ്പോൾ അടുത്ത കാൾ . നോക്കിയപ്പോൾ ബാല്യകാല സുഹൃത്താ .കൊണ്ടാക്കിയവൻ .
"ടാ എനിക്ക് സർക്കാർ ജോലി കിട്ടി . പത്തിൽ തോറ്റവരുടെ മസ്തൂർ പോസ്റ്റിലാ . എറണാകുളത്താ പോസ്റ്റിങ് . ഞാനൊരു വണ്ടിയുമെടുത്തു . നീ എന്നെ ഒന്നു കൊണ്ടാക്കണം . അല്ല നീ എന്നാ പോകുന്നെ" ...
No comments:
Post a Comment