Monday, October 3, 2011

ക്യാമ്പസ് interview അധവാ ഗലിപ്പസ് interview.

ഒന്നും  രണ്ടും  അങ്കം  താമസിച്ചാലും  അർമാദിച്ചു...

മൂന്നാം  അങ്കം  പൊളിഞ്ഞൂ  പക്ഷേ  പൊളിച്ചടക്കി....

നാലാം  അങ്കം  തിരിച്ചു  പിടിച്ചു  പക്ഷെ  തേഞ്ഞൂ....

അഞ്ചാം  അങ്കം  ഓടി  തള്ളി  എത്തിയില്ല....

ആറാം  അങ്കത്തിൽ  സ്വാത്തിക ഭാവം...
എന്തിനും  തയ്യാർ...

മനസ്സിലാകാത്തവർക്ക്

ഒന്നാം  വർഷം  അർമാദിച്ചു തുടങ്ങി 
മൂന്നാം  Semestorൽ എത്തിയപ്പോൾ  supply അടിച്ചു  പണ്ടാരമടങ്ങി
നാലാമത്തതിൽ  തിരിച്ചു  പിടിക്കാൻ  ശ്രമം    നടത്തി  അഞ്ചിൽ  seminar and project ന്റെ   അന്തരാളങ്ങളിൽ
തപ്പി  തപ്പി  തടഞ്ഞൂം  ആറിൽ  എന്തും  ചെയ്യാമെന്ന  അവസ്തയിലെത്തുന്ന
life making course DIPLOMA...

കാര്യം  എന്തെന്നാൽ  ആറാമത്തെ  semൽ  പടിച്ചു  കൊണ്ടിരിക്കുമ്പോൾ  ആദ്യമായ  ഇന്ത്യയിലെ  ഏറ്റവും  വലിയ  consruction company campus interview ന്  വന്നു.
s6ൽ  ഇനിയെന്ത്  എന്ന്  അറിയാത
തേഞ്ഞു  തള്ളി  ക്ളാസ്സിൽ  കയറാതെ  സ്വാത്തികനായി   നടക്കുന്ന  കാലം.
പെട്ടന്നൊരു  ദിവസം  ഇടി  വെട്ടിയതുപോലെ  ആ  വാർത്ത  പരന്നു.
രാവിലെ  written testും  ഉച്ചയ്ക്കു  ശേഷം  interview.
എന്തായാലും  കേറി  കളയാം  supply
എല്ലാം  clear ചെയ്തല്ലോ  എന്നു  കരുതി  നേരെ  drawing hallൽ  പോയി  സ്ഥാനമുറപ്പിച്ചു.
അര  മണിക്കൂറിനുള്ളിൽ  hall ബുജീസിനെ  കൊണ്ടു  നിറഞ്ഞു .
കൂട്ടത്തിൽ  collage love storyയെക്കാൾ  വേഗത്തിൽ  കമ്പനിയുടെ  ആസ്തി,കിട്ടാൻ  പോകുന്ന  ശംമ്പളം ,ബോണ്ട   എത്ര   (bond എത്ര  വർഷം),  എഴുതാൻ  പോകുന്ന  ടെസ്റ്റിന്റെ  കാഠിന്യം  എന്നിവ  പാലിൽ  വെള്ളം  ചേർക്കുന്ന  പോലെ  അന്തരീക്ഷത്തിൽ  അലിഞ്ഞു  ചേർന്നു.
പെട്ടന്ന്  മൂന്ന് പേർ  ഹാളിലേക്ക്  ആഗമിച്ച. ഒരാളെ  അപ്പോൾ  തന്നെ  മനസ്സിലായി  carear developmentന്റെ  സാറാ . മറ്റെതിൽ  ഒരാൾക്ക  തലയിൽ  മുടിയില്ലങ്കിലും  മുഖത്ത്  അഹങ്കാരത്തിന്  കുറവൊന്നും  ഇല്ലായിരുന്നു . മറ്റേയാൾക്ക്  ആവശ്യത്തിന്  വെള്ള  മുടിയുണ്ടങ്കിലും  വയറിന്റെ  dia ,metre scaleൽ  ഒതുങ്ങുന്നതായിരുന്നില്ല .
ജീവിത  പ്രശ്നമായാൽ  പോലും  ഒരു  ക്ളാസ്സിലും  മുമ്പിൽ  ഇരിക്കില്ല   എന്ന ശബദം  എടുത്തിട്ടുള്ളതുകൊണ്ടും  ഹാളിൽ  ചോക്ക് വീണാൽ  കേൾക്കാവുന്ന  നിശബ്ദത  ആയതുകൊണ്ടും  70  അടി  അപ്പുറത്തു  നിന്ന  വരുന്ന  ശബ്ദ  വീചികളിൽ  നിന്ന്  ഇത്രയും  പിടിച്ചെടുത്തു . ഇപ്പോൾ written test അതിൽ  പാസ്സാവുന്നവർക്ക്  ഉച്ചയ്കു  ശേഷം  personal interview യും  certificate verificationനും . അങ്ങനെ  മൊട്ട  question paper വിതരണം  തുടങ്ങി . സാദനം  കൈയ്യിൽ  കിട്ടിയപ്പോൾ  സ്തംഭിച്ചു പോയി.
question paper   നിറയെ  പടം . അക്ഷരമെന്നു  പറയാൻ   question number മാത്രമേ  ഉള്ളൂ . പിന്നെ  ഒന്നു  ഇരുത്തി  നോക്കി . ഓരോ  നംമ്പറിനും  ശേഷം  അഞ്ചു  പടം  ആറാമത്  ഒന്നുമില്ല . തൊട്ടു  താഴെ  പിന്നേം  അഞ്ചു  പടം  അതിനു  താഴെ  അഞ്ചു  കോളം . പിന്നെ  അടുത്ത  question number .
ഒരു  കോപ്പും  മനസ്സിലാകാത്തതു  കൊണ്ട്  അടുത്തിരിക്കുന്നവന്റെ  അടുത്ത്  എന്നതാടാ  ഇതെന്ന  ചോദിച്ചു . അവൻ  പറഞ്ഞതനുസരിച്ച്  മേളിലുള്ള  പടങ്ങളുമായി  മാച്ചാകുന്നത്  താഴത്തെ  ഒന്നുമില്ലാത്ത  കോളത്തിൽ  ടിക്ക്  ചെയ്യുക  അത്രയേ  ഉള്ളു .
അക്കുതിക്കു  താന  വരമ്പേ ..............  കയ്യിലൊരു  വാങ്ക് .
ഒന്നാമത്തതിന്റെ  ഉത്തരം  കിട്ടി ' A '
മണ്ണെണ്ണ  കപ്പല്  വന്നിറങ്ങി.............
രണ്ട്  ' D '
അത്തള  പിത്തള  തവളാച്ചി  .................. .   ' C '

Inkey pinkey ponkey.............
' B '
അങ്ങനെ  120  ചോദ്യം  10  മിനുട്ട്  കൊണ്ട്  ടിക്കിട്ട്  മൊട്ടയെ  ഞെട്ടിച്ച്  പിന്നെയും  Groundലേക്ക് .

ഉച്ചക്ക്  കണ്ണിൽ  കണ്ടവരുടെ  പാത്രത്തിൽ  നിന്നൊക്കെ  കയ്യിട്ടു  വാരി  പള്ള  നിറച്ചുകൊണ്ടിരിക്കുമ്പോൾ  കുറച്ചു  പേർ  പൊക്കിയെടുത്ത്  നോട്ടീസ്  ബോടിന്റെ  മുന്നിൽ  പ്രതിഷ്ടിച്ചു .
ഞെട്ടി ...
മുകളിലുള്ള  പതിനാറ്  ബുജീസിനു  താഴെ  ഞമ്മടെ  പേര് .
തള്ള  വിരളീന്ന്  രോമാഞ്ചം  അരിച്ചു  കേറി  നെഞ്ചിലെത്തിയപ്പോൾ  വിളിച്ചു  ദൈവമേ  സർപ്പിടിക്കട്ട് .
കഴിഞ്ഞ  പരീക്ഷകളുടെ  പത്തിരുപത്  മാർക്ക്ലിസ്റ്റ്  35  കിലോമീറ്റർ  അകലെയുള്ള  വീട്ടിൽ  സൂക്ഷിച്ചു  വച്ചിട്ടുണ്ട് .
പത്തിലേതാണെങ്കിൽ  കോളേജുകാർ  പണയ  പണ്ടമായി  വച്ചിരിക്കുവാ .
എന്ത്  ചെയ്യണമെന്നറിയാതെ  നിക്കുമ്പോഴാണ്  ഫോണിനെരു  തരിപ്പ് . എട്ടിൽ  തോറ്റ്  Btec(Building technology) പഠിക്കാനിറങ്ങിയ  ബാല്യകാല  സുഹൃത്തിനെ  ഓർമ്മ  വന്നു .
മച്ചു  സഹായിക്കടാ  എന്ന്  വിളിച്ചു  പറഞ്ഞു .
ലവൻ  കൊത്തൻ  മേസ്തിരിയുടെ  വണ്ടി  എടുത്തു  കൊണ്ടു  വീട്ടീന്നു  certificate ആയി  വരാമെന്ന  പറഞ്ഞു .
അപ്പോൾ  തന്നെ  കിട്ടിയവൻമാർ  ക്യൂവായി   certificate  വാങ്ങാൻ  ഓഫീസിൽ  പോകുന്നുണ്ടായിരുന്നു .ഞാനും ആ  train ൽ  കേറി  class tutor ന്റെ  അടുത്തെത്തി . മുമ്പേ  പോയവൻമാർ  കാര്യം  പറഞ്ഞു . എന്നെ  നോക്കി  നീ  ഏതാണെന്നും  ബാക്കിയുള്ളവരെ  നോക്കി  interview ഒന്നുമില്ലന്നും  അന്നത്തെ  how to attend an interview follow ചെയ്താൽ മാത്രം   മതിയെന്നും  പറഞ്ഞു .
അവസാനമായി  ജോലി  എല്ലാരും  ഉറപ്പിച്ചോളു   എന്നും  പറഞ്ഞു .
മനസ്സിൽ  പൊട്ടിയ  ലഡുവും  സാർ  ഒപ്പിട്ട  പേപ്പറും  കൂട്ടുകാരന്റെ  കയ്യിലേപ്പിച്ച്  ആദ്യത്തെ  ശംബളത്തിൽ  അവന്  കിട്ടാൻ  പോകുന്ന  ചിലവിൽ  പ്രലോഭിപ്പിച്ചും  അവനെ  പത്താം  ക്ളാസ്സിലെ   certificate എടുക്കാൻ  പറഞ്ഞുവിട്ടു .
അടുത്ത  വണ്ടിയിൽ കേറി  വീട്ടിലേക്കു  പുറപ്പെട്ടു . പാതി  വഴിയിൽ  കൂട്ടുകാരനെ  കണ്ടുമുട്ടി .
അവനാണെങ്കിൽ  കട്ട  സെന്റി . ഞാൻ  രക്ഷപ്പെട്ടൂന്നും  അവനെ  എങ്ങനെയെങ്കിലും  രക്ഷപെടുത്തണമെന്നും  ഒരു  driver ആയിട്ടെങ്കിലും  ആ  കമ്പനിയിൽ  ജോലി  വാങ്ങി  കൊടുക്കണമെന്നും  ,  വലിയ  ആളായാൽ  അവനെ  മറക്കരുതെന്നും  അവൻ  പറഞ്ഞുകൊണ്ടേ  ഇരുന്നു .
എല്ലാത്തിനും  ശരി  എന്നു  പറഞ്ഞതു  കൊണ്ടു  മാത്രം  അവൻ  കോളേജിന്റെ  മുമ്പിൽ  വണ്ടിയിൽ  ആക്കി  തന്നു .
കോളേജിൽ  എന്നെയും  കാത്ത്  ഒരു  പട  കാത്തു  നിൽപ്പുണ്ടായിരുന്നു . ജീവിതത്തിലാദ്യമായി  കോളേജിൽ  ഞാൻ  വലിയ  ആളായി .
എല്ലാരുംകൂടെ  ചേർന്ന്  എന്നെ  പൊക്കിയെടുത്ത് interview hall ന്റെ  മുന്നിൽ  കൊണ്ടാക്കി .
മൊബൈലിന്  അപ്പോഴൊരു  ഇളക്കം . നോക്കിയപ്പോൾ  വീട്ടിൽ  നിന്നും  അമ്മ.   നിനക്ക്  ജോലി  കിട്ടിയല്ലൊ  വൈകിട്ട്  വരുമ്പോൾ  കുറച്ചു  ലഡു വാങ്ങി  കൊണ്ടു  വാ . നാട്ടുകാർക്ക്  കൊടുക്കാനാ .

ഓ....

ഉറച്ച  കാൽ  വയ്പ്പോടെ    interview hall  ലേക്ക്.....

തുടരാൻ  ചാൻസില്ലാണ്ടിരിക്കാൻ നല്ല   ചാൻസില്ലാണ്ടുണ്ട്....


part 2 ivide

No comments:

Post a Comment