Saturday, April 23, 2011

ഒരു TV കഥ

ഒരു TV കഥ

COLLAGil നിന്നിറങ്ങി.
കൈയ്യില്‍ ഒരു DIPLOMA.
സാമ്പത്തിക പ്രതിസന്ദിക്കു ശേഷം ഇനി ഒരിക്കലും രക്ഷപ്പെടാതിരിക്കാനുള്ള
കാരണത്തെ തേടി അലഞ്ഞ് കുറേ Company ഞങ്ങടെ COLLAGE ല്‍ എത്തി...

OHM'S LAW ഇങ്ങനേം പറയാമെന്നറിഞ്ഞ് രണ്ടു പേരുടെ ബോദം പോയി.
ബാക്കിയുള്ളവര്‍ ജീവനും കൊണ്ടോടി...

എന്നാലും ATTEND ചെയ്ത INTERVIEW ല്‍ പ്രതീക്ഷ പേറി വീട്ടില്‍
CABLE TV ല്‍ എത്ര CHANNEL ഉണ്ടെന്നു എണ്ണി കൊണ്ടിരിക്കുന്ന കാലം...

ഒരു ദിവസം പെട്ടന്ന് അമ്മയുടെ അശരീരി ചെവിയില്‍ മുഴങ്ങി.

‘’ടാ നീ ആ കടക്കാരന്‍ ബാലുവിനെ ഒന്നു വിളിക്ക്.
TV അടിച്ചു പോയന്നാ തോന്നുന്നേ
എനിക്കു വൈകുന്നേരം SERIEL കാണാനുള്ളതാ.''

എന്ത്...!

ഉള്ളില്‍ ഉറങ്ങി കിടന്ന ഏതോ ഒരു മൃഗം വെളിയില്‍ ചാടി.
എന്നിട്ട് അത് ഇങ്ങനെ പറഞ്ഞു.

WHAT ഒരു DIPLOMA IN ELECTRONICS AND COMUNICATION ENGINEER
ഇവിടെ ചൊറിയും കുത്തി ഇരിക്കുമ്പോള്‍ കടക്കാരനെ വിളിക്കാനോ ?
എന്താ കുഴപ്പം.
ഞാനിപ്പോ ശരിയാക്കി തരാം.

MY ആവേശം കണ്ട് അമ്മ ഞെട്ടി.
LIGHT ON ചെയ്യാന്‍ മടിയായ ഇവന്‍ TV നന്നാക്കാനാ എന്നുള്ള അമ്മയുടെ
മുഖത്തെ ഭാവം കണ്ട് ഞാനും ഞെട്ടി.
അമ്മയുടെ ആ ഭാവം ആദ്യമായി ഒരു FULL അടിച്ചവനെ പോലെയായി.

പുഞ്ഞമാണോ അതോ അടിക്കാനാണോ എന്ന് എനിക്ക് DOUBT ആയിപ്പോയി.

പിന്നെയാണ് ഭൂതകാലം ഓര്മ്മ വന്നത്.

ആതലോചിച്ചപ്പോള്‍ ഞാന്‍ ഭൂതം പിടിച്ചതുപോലെയായി.
പഠിക്കാന്‍ വിട്ടപ്പോള്‍ CLASSIL കേറാതെ CAMPUSIL എത്ര മരമുണ്ടെന്നു എണ്ണി നടന്നു.

LAB പകരം മുന്നക്ഷരമുള്ള വേറോന്നില്‍ കേറി.

അവസാനം SEMESTORIL എങ്ങനെ രക്ഷപ്പെട്ടു എന്നു ദൈവത്തിനു മാത്രേ അറിയൂ.
CRT എന്നു പറഞ്ഞാല്‍ CADMIUM RAY TUBE ആണോ CATHODE RAY TUBE ആണോന്ന് ഇപ്പോഴും അറിഞ്ഞൂട.

എന്തായാലും പണി പാളി.

പറഞ്ഞ വാക്ക് തിരിച്ചെടുക്കാരന്‍ പറ്റൂലല്ലോ.

അവസാനം TEXT REFER ചെയ്യാമെന്നു വച്ചു.
അപ്പോ ദാ വേറൊരു ഭുതം.
ആരാ കഴിഞ്ഞ ചെലവ് SPONSER ചെയ്യതത്.

TEXT...!

എന്തായാലും ഒരു കൈ നോക്കാം എന്നുറച്ച് ഒരു പഴയ TESTER തപ്പിപിടിച്ച
ആദ്യമായി TV യുടെ അകം കാണാന്‍ പുറപ്പെട്ടു.
ആദ്യമായി തന്നേക്കാലും പ്രായമുള്ള TV യെ ഒന്നു വന്ദിച്ചു.

എന്നിട്ട് പിറന്നു വീണ കുഞ്ഞ് ആണാണോ പെണ്ണാണോഎന്നു DOCTOR നോക്കും പോലെ
SCREW തപ്പാന്‍ തുടങ്ങി.

അവസാനം കഷ്ടപ്പെട്ട് തുരുമ്പു പിടിച്ച SCREW തുറന്നു.
പഡും ടടഠം എന്ന SOUND ഓടെ TV തുറന്നു വന്നു.
അച്ചുമാമനെ വെല്ലുവിളിച്ച മുന്നാറിനെ പോലെ പാട്ടത്തിനുവേണ്ടി സമരം
ചെയ്യുന്ന കൂറേ കൂറകളും ചിലന്തികളും താമസമുണ്ട്.
‘’അമ്മാ ഒരു അഴുക്ക തുണിയങ്ങെടുത്തേ.
ഈ TV ടെ അകം ഒന്ന് തൊടയ്കാനാ’’.
പക്ഷേ ഞാനുദ്യേശിച്ച പോലെയല്ല TV ടെ അകം.
കുറേ CAPACITORUM RESTISTORUM അല്ലാതെ ഒരു കോപ്പും കണ്ടിറ്റു പോലും മനസിലായില്ല.

അമ്മച്ചിയും മോനും cricket കാണാൻ വന്ന പോലെ..

എന്നാലും രണ്ടു മണിക്കൂര്‍ ശരീരത്തിലെ ഓരോ രോമകൂപത്തിലും വിയര്പ്പൊഴുകും
വരെ തപ്പിയും തുടച്ചും,അടിച്ചും പറിച്ചും,തട്ടിയും കരഞ്ഞും MAXIUM
ശ്രമിച്ചു.

TV വഴിക്കു വന്നില്ല.
പണി പിന്നേം പാളിയെന്നു മനസ്സിലായി ഇങ്ങനെ ഒരു DIALOG അടിച്ചു.

‘’അമ്മാ TV ടെ PICTURE TUBE അടിച്ചു പോയി.
പുതിയ TV വാങ്ങിക്കണം.''

അമ്മയുടെ മുന്നില്‍ പെടാതെ അടച്ചുവച്ച് രക്ഷപ്പെടാമെന്നു
വിചാരിച്ചപ്പോള്‍ കിട്ടി
അടുത്ത പണി
അടയണില്ല
screw ഇടാൻ നോക്കുമ്പോൽ സാദനം മൂട്ടിൽ പോകും ഒരു രക്ഷയുമില്ല.
പടിച്ച Professional പണി 6 ഉം പ്രയോഗിച്ചു..
TV വിട്ടു തന്നില്ല..
Sound കേട്ട് അമ്മ വന്നു ശ്രമിച്ചു..
എവിടെ..
ഞാൻ അടയൂലന്ന് TV..

പിന്നെ അമ്മ ഇങ്ങനെ പറഞ്ഞു.

“നീ വിട്
ഞാൻ ബാലൂനെ വിളിക്കാം”

എന്റെ ഉള്ളിൽ Anti ബാലു പ്രേതം Activate ആയി..
സകല ഊർജവും ഉപയോഗിച്ച് ഒരു അടി രണ്ട് തട്ട്
സാദനം അകത്ത് കേറി..
ജാമ്പവാൻ TV യെ തെറിയും വിളിച്ച്

“അമ്മേ ഞാൻ അടച്ച്”

എന്ന Dialog പാസ്സാക്കി
നേരെ വീടിന്റെ ടെറസ്സിൽ പൊയി..
പേടിച്ചിട്ടല്ല
ഒരു Self assessment നടത്താൻ.
ഒരു മണിക്കൂർ കഴിഞ്ഞു ഒരു വിളി കേട്ട് തിരിഞ്ഞു നോക്കി..
ബാലു...

‘’നീ TV തുറന്നു അല്ലെ’’..
‘’ഏ ഞാൻ തുറന്നില്ല
ഓ എനിക്ക് അത് തന്ന പണി’’..


''ഇല്ല TV ടെ അകത്തൂന്ന് ഒരു തുണി കിട്ടി
ഓ Philiphsകാർ TVടെ അകം തുറക്കുമ്പോൽ
തൊടയ്ക്കാൻ വച്ചതായിരിക്കും അല്ലെ..
ഞാൻ ഈ ടാങ്ക് നോക്കാൻ വന്നതാ..
വെള്ളം കേറണില്ലന്ന് പറഞ്ഞിരുന്നു''..

മനസ്സിൽ ഒലിച്ചു പൊയ വെള്ളവുമായി താഴേക്കിറങ്ങാൻ തുടങ്ങുമ്പോൽ മുമ്പിൽ നിക്കുന്നു

അമ്മ ..

അവന്റെ ഒരു Picture tube
TVടെ ഒയറും മാറ്റി 250 രൂപയും വാങ്ങി നിക്കണ കണ്ടാ ആമ്പിള്ളേർ..
ഒരു എഞ്ചിനീർ നിക്കുന്നു ഹും...


നെഞ്ചം തകർന്നു ബാക്കി പടികൾ താഴൊട്ടിറങ്ങി..

5 comments: