മൃത്യൂദൃക്ഷ്ടി.
मृत्युदृष्टिः
Chapter 0
പോലീസ് ജീപ്പ് റബ്ബർ തോട്ടത്തിനിടയിലൂടെ വരുന്നു.
വളവും തിരിവും ഉള്ള സിമെൻ്റ് ഇടാത്ത മൺ പാതയിലൂടെ ഓടിട്ട ഒരു വീട്ടിനു മുൻപിൽ എത്തി നിൽക്കുന്നു.
വീട്ടിനു മുന്നിൽ ആൾകൂട്ടം.
പോലീസ് ജീപ്പിന്റെ വാതിൽ തുറന്ന് പോലീസിലെ ഉയർന്ന ഉദ്യോഗസ്തൻ എന്നു തോന്നിക്കുന്ന ഒരാൾ വെളിയിൽ ഇറങ്ങുന്നു.
വീട്ടിനു ചുറ്റും നിറയെ ആൾക്കൂട്ടം.
DSLR ക്യാമറ തൂക്കിയ പത്ര റിപ്പോട്ടർ എന്നു തോന്നിക്കുന്ന ആളും വേറൊരാളും .
പത്ര റിപ്പോട്ടർ : " അസിസ്റ്റൻ്റ് കമീഷണർ അല്ലേ അത് "
മറ്റെയാൾ : " ആണോ "
പത്ര റിപ്പോട്ടർ : “ഓ തന്ന. പുള്ളി പുലിയാണ് കേട്ടാ. കുറച്ചു കാലം മുൻപ് റിട്ടയർമെൻ്റ് ആയ കേരള പോലീസിന്റെ ഷെർലോക്ക് ഹോംസ് എന്ന് പറയണ ഡെന്നീസ് സർ ഇല്ലേ അങ്ങേരുടെ അസിസ്റ്റൻ്റ് ആയിരുന്നു ഈ പുള്ളി”.
മറ്റെയാൾ : “നിങ്ങളെന്തരണ്ണാ ഒരു മാതിരി സാധാ ക്ലീ ഷേ സിനിമയിലെ പോലെ ആരെങ്കിലും വരുമ്പോ തള്ളണെ” .
“മോശം തന്നെ അണ്ണാ” .
പത്ര റിപ്പോട്ടർ : “തളളൊന്നുമല്ലടെ . നീ മറ്റെ ടി വി ചാനെലിൽ ഒരാൾ വന്നിരുന്ന് ഞാൻ പണ്ട് സെർവീസിൽ ആയിരുന്നപ്പോൾ കേസ് തെളിയിച്ചു എന്ന് പറയണ ആളെ കണ്ടിറ്റില്ലേ.”
മറ്റെയാൾ : “ ഓ.”
പത്ര റിപ്പോട്ടർ : “ പരുപാടിയുടെ അവസാന ഭാഗത്ത് പുള്ളി റിട്ടയർമെൻ്റ് ആയ സമയത്ത് സഹായിച്ച ഒരു case നെ കുറിച്ച് പറയുന്നുണ്ട്.”
“ ആയി പറഞ്ഞാൽ ഒരു വർഷം മുൻപ് നടന്ന മറ്റെ വിവാദമായ സൈനെഡ് കൊലപാതകം ഇല്ലേ അതു തെളിയിച്ചത് ദേ ഇങ്ങേരാ .അസിസ്റ്റൻ്റ് കമീഷണർ സന്തോഷ് നാരായണൻ ഐ പി എസ് .”
മറ്റെയാൾ : ആണോ .
ACP സന്തോഷ് നാരായണൻ ജീപ്പിൽ നിന്നെറങ്ങി മുന്നോട്ട് നടന്നു പൊട്ടിപൊളിഞ്ഞ വീട്ടിന്റെ അകത്തേക്ക് നടക്കുന്നു.
പത്ര റിപ്പോട്ടർ : പക്ഷെ ഈ ചെറിയ പയ്യന്റെ ആത്മഹത്യ കേസ് നൊക്കെ ഇങ്ങേര് വന്നതെന്തിനാണെന്നാ മനസ്സിലാകാത്തത് . ഞാൻ തന്നെ നാട്ടിളൊണ്ടാണ് വന്നത്. പിന്നെ ഒരുപാട് പോലീസും . ഒരാളേയും അടുപ്പിക്കുന്നില്ലല്ലോ.
മറ്റെയാൾ പുച്ഛത്തോടെ : അങ്ങേർക്ക് വേറേ പണി ഒന്നും ഇല്ലായിരിക്കും.
പത്ര റിപ്പോട്ടർ : ഓ പിന്നെ കേരളത്തിലെ ഹൈ പ്രൊഫെൽ കേസ് മാത്രം അന്വേഷിക്കുന്ന സ്പെഷ്യൽ ബ്രാഞ്ച് കമീഷണർ നു പണി ഇല്ലന്ന് .
മറ്റെയാൾ : ശരി നീ ഇത്രേം നേരം മരണം അന്വേഷിക്കുന്ന ആളിനെ കുറച്ച് തള്ളിയില്ലെ. എങ്കിൽ ഞാൻ മരിച്ച ആളി കുറിച്ച് തള്ളാം.
പത്ര റിപ്പോട്ടർ അവൻ ഒരു ചെറിയ പയ്യൻ അല്ലേ. ഒരു ആത്മഹത്യ.
അവൻ അത്ര ചെറിയ പയ്യനൊന്നും അല്ല .
ഇവർ നിൽക്കുന്നിടത്തേക്ക് ആമ്പുലൻസ് വരുന്നു. അവരുടെ
സംസാരം മുറിയുന്നു.
No comments:
Post a Comment