മൃത്യൂദൃക്ഷ്ടി.
मृत्युदृष्टिः
Part 3
മരണ സ്ഥലം പത്ര റിപ്പോർട്ടർ ഉം മറ്റെയാളും മാറി ഒരു മരത്തിനു ചുവട്ടിൽ ഇരിക്കുന്നു.
പത്ര റിപ്പോർട്ടർ : ആരെടെ ഇവൻ !.
മരണം കൊണ്ട് ആൾകൂട്ടം ഉണ്ടാക്കിയവൻ.
മറ്റെയാൾ : അവൻ കഞ്ചാവടിച്ച് നടക്കുന്ന ഒരുത്തൻ. ആരോടും മിണ്ടില്ല.
ഈ ഇടയ്ക്കാ ഈ സ്ഥലം വാങ്ങിയത് നമ്മുടെ ജൻമി ഗോപാലകൃഷണന്റെ കയ്യിൽ നിന്നും. ഒറ്റയ്ക്ക് ആയിരുന്നു ഫുൾ ടൈം.
സാധനം വാങ്ങാൻ പോലും പുറത്തിറിങ്ങില്ലടെ . ആകെ അവനെ കാണാൻ വരുന്നത് ഓൺലൈൻ സാധനം കൊടുക്കാൻ വരുന്നവരാ .
പത്ര റിപ്പോർട്ടർ : ഇത്രേ ഒള്ളാ . ഇതിനാണോ ഇത്ര ബിൽട് അപ് കൊടുത്തത്. ആ അറുത്ത കൈക്ക് ഉപ്പ് തേയ്ക്കാത്ത ജൻമിയുടെ കയ്യിൽ നിന്നും ഇവർ സ്ഥലം വാങ്ങിച്ചാ.അപ്പോൾ ഇവൻ വേദ്രൻ തന്ന .
മറ്റെയാൾ : ഓ . അതല്ലാ ഈ ഇടയ്ക്ക് ഒരു സംഭവമുണ്ടായി. അവൻ വീട്ടിനു പുറത്ത് എന്തൊക്കെയോ കൂട്ടി കത്തിച്ചു എന്നിട്ട് ഒരു മന്ദ്രവാദിയെ പോലെ അങ്ങോട്ടുമിങ്ങോട്ടും ഓടി നടക്കുവായിരുന്നു.
മറ്റെയാളുടെ കണ്ണിൽ ഭീകര ഭാവങ്ങൾ
പത്ര റിപ്പോർട്ടർ: എന്നിട്ട് .
മറ്റെയാൾ : “ കണ്ട് നാട്ടുകാർ ഓടി കൂടി.”
മറ്റൊരു വാഹനം മരണ സ്ഥലത്തേക്ക് വന്നു. അവർ രണ്ടു പേരും അവിടേക്ക് നോക്കുന്നു.
മറ്റൊരിടത്ത് മറ്റൊരു സമയം .
നിഷാദ്: അവൻ അടിച്ചു കിണ്ടിയിടാ . ഒരുപാട് ട്രിങ്സ് കഴിച്ചു.
സന്തോഷ് : അവൻ പണ്ടേ ഇങ്ങനെയൊക്കെ തന്നെ അല്ലേ.
നിഷാദ് : എന്തുപറ്റിയെടാ നീ ആകെ ടെൻഷൻ ആണല്ലോ.
സന്തോഷ് : ഒരു മുട്ടൻ പണി കിട്ടി. ഇനി എന്തൊക്കെ നടക്കുമെന്ന് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല.
നിഷാദ് : എന്തുപറ്റി പറ.
സന്തോഷ് : നമുക്ക് വണ്ടിയിൽ ഇരുന്നു സംസാരിക്കാം നമുക്ക് അത്യാവിശ്യമായി ഒരിടം വരെ പോണം.
കുര്യൻ :വണ്ടിലും കേറൂല ഒരു കുണ്ടീലും കേറൂല. നിഷാദെ കാര്യം അറിയാതെ ഇവൻ്റെ കൂടെ കൂടിയാൽ ഇവൻ്റെ പണി മൊത്തം നീ എടുക്കേണ്ടി വരും .
സന്തോഷ് : നിഷാദേ നീ അവനെ പിടിച്ചു വണ്ടിയിൽ കേറ്റ്.
നിഷാദും സന്തോഷും ചേർന്ന് കുര്യനെ ജീപ്പിൽ കയറ്റുന്നു. സന്തോഷ് ഡ്രൈവിംഗ് സീറ്റിൽ കേറി ഇരുന്ന് സൈറൺ ഇട്ട് മുന്നോട്ടെടുക്കുന്നു.
ജീപ്പിൻ്റെ ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന് സന്തോഷ് കഥ പറയുന്നു.
സന്തോഷ് : ഇന്നു രാവിലെ വിതുര പോലീസ് സ്റ്റേഷനിൽ നിന്നും SI വിളിച്ചിരുന്നു.
No comments:
Post a Comment