മൃത്യൂദൃക്ഷ്ടി.
मृत्युदृष्टिः
Part 4
Flashback
സന്തോഷ് കിടക്കയിൽ നിന്നും ഉറക്ക ചടവോടെ ഫോൺ എടുക്കുന്നു.
സന്തോഷ് : ഹലോ .
ഫോണിൻ്റെ മറുതലയ്ക്കൽ: സർ ഞാൻ വിതുര SI ജയരാജ് . സാറിന്റെ ട്രെയിനിങ് ക്ലാസ്സിൽ വച്ച് നമ്മൾ പരിചയപ്പെട്ടിരുന്നു.
സന്തോഷ് : ങാ പറയെടോ.
ജയരാജ് വിതുര SI: സാർ ഞാൻ സ്പെഷ്യൽ ബ്രാഞ്ചിൽ കോണ്ടാറ്റ് ചെയ്തിരുന്നു . ഒരു കേസിന്റെ കാര്യമുണ്ടായിരുന്നു. അവരാ സാറിന്റെ നമ്പർ തന്നത്.
സന്തോഷ് : എന്താടോ കാര്യം.
ജയരാജ് വിതുര SI: സാർ ഇന്നലെ രാത്രി പോലീസ് സ്റ്റേഷനിൽ ഒരു Phone call വന്നിരുന്നു.
"എന്റെ മരണം എന്നെ ദ്രോഹിച്ചവരെ ശിക്ഷിക്കും "
എന്നായിരുന്നു call ലെ Content. ഞാൻ call trace ചെയ്യാൻ Cyber cell ൽ കൊടുത്തു. ഇന്നു രാവിലെ സ്ഥലം Locate ചെയ്തു. ഇത് ഒരു ഒഴിഞ്ഞ സ്ഥലത്തെ വീടാ . എന്റെ ജീവിതത്തിൽ ഞാൻ ഇങ്ങനെ ഒരു സംഭവം കണ്ടിട്ടില്ല. പറയുന്നതിന്നേക്കാളും സാർ നേരിട്ടു കാണുന്നതാ നല്ലത്. ഞാൻ Video Call ലേക്ക് Switch ചെയ്യട്ടെ സർ .
സന്തോഷ് : ok
സന്തോഷ് Phone video call ലേക്ക് മാറ്റുന്നു.
വീഡിയോ കാളിൽ സന്തോഷിന്റെ മുഖം വിളറി വെളുക്കുന്നു.
സന്തോഷ് : മതി ജയരാജ് . ജയരാജ് Location അയക്ക് ഞാൻ ഇപ്പോ എത്താം.
ജയരാജ് വിതുര SI: ശരി സാർ . സാർ ഇയാൾക്ക് ഇപ്പോഴും ജീവനുണ്ടന്നാ തോന്നുന്നേ. പക്ഷേ അടുത്തേക്ക് പോകാൻ പറ്റുമെന്ന് തോന്നുന്നില്ല.
സന്തോഷ് : ശരി ഞാൻ ഇപ്പോ തന്നെ എത്താം.
മറ്റൊരിടം മറ്റൊരു സമയം
മറ്റെയാൾ : ഒരു പാട് ആൾക്കാരൊക്കെ വരുന്നുണ്ടല്ലോ മരണം കാണാൻ .
പത്ര റിപ്പോട്ടർ : എന്ത് നിനക്കും കാണണോ മരണം.
മറ്റെയാൾ : ഓ ആ ചെറുക്കനെ നേരെ കാണിൻ കിട്ടിയിട്ടില്ല പിന്നയല്ലേ മരണം.
പത്ര റിപ്പോട്ടർ : അവൻ കൂടിയിട്ട് കത്തിച്ചിട്ട് എന്തായി.
മറ്റെയാൾ : എന്താവാൻ ഞങ്ങൾ കുറച്ചു പേർ കണ്ടിട്ടു ഓടി വന്നപ്പോൾ അവൻ മറ്റേ തീയിൽ അടിക്കണ ചൊവന്ന സാധനം ഇല്ലേ Petrol pump ൽ ഒക്കെ ഇരിക്കണത്.
പത്ര റിപ്പോട്ടർ : fire extinguisher
മറ്റെയാൾ :അത് വച്ചു തീ മൊത്തം അണച്ച് ഓടി വീട്ടിന്റകത്തു പോയി കുറ്റി ഇട്ട് .
കണ്ടോണ്ട് വന്നവർ ശശി.
പത്ര Reporter : കഞ്ചാവായിരിക്കും കൂട്ടിയിട്ട് കത്തിച്ചത്.
മറ്റെയാൾ : വേറൊരു ദിവസം ഞാൻ ആറ്റിൻ കുളിക്കാൻ വേണ്ടി ഇതു വഴി പോയപ്പോൾ അപ്പോൾ അവൻ റബ്ബറിൽ കോമ്പസ് പോലെ എന്തോ സാധനം കൊണ്ട് വരച്ചു കുറിക്കുന്നു.
നീയാ റബ്ബറിലോട്ട് ഒന്നു നോക്കിയേ .അവസ്ഥ കണ്ടോ .
റബർ മരത്തിൽ വ്യക്തമാകാത ഭയാനകമായ രുപങ്ങൾ കൊത്തിവച്ചിരിക്കുന്നു .
പത്ര റിപ്പോട്ടർ : ഞാൻ എന്തായാലും ACP യെ ഒന്നു മുട്ടി നോക്കട്ടെ. എന്തെങ്കിലും കിട്ടിയാലോ.
No comments:
Post a Comment