Friday, October 25, 2024

Malayalam story മൃത്യൂ ദൃക്ഷ്ടി part 2

 മൃത്യൂദൃക്ഷ്ടി.

मृत्युदृष्टिः

Part 1 വായിക്കാൻ Click here

Part 2

നഗരത്തിനു നടുവിലുള്ള ഹൈ ക്ലാസ്സ് ക്ലബ്. അരണ്ട ഫാൻസി ലൈറ്റുകൾക്കിടയിൽ കുറേപേർ കൂട്ടം കൂടി മധ്യപിക്കുന്നു.

ക്ലബിനു മുന്നിലേക്ക് പോലിസ് ജീപ്പ് കടന്നു വരുന്നു.

തിരിഞ്ഞു നിന്നു മദ്യപികുന്ന ഒരാളോടു മറ്റെയാൾ 

ഒന്നാമൻ: ടാ കുര്യാ. സന്തോഷ് വന്നെന്നു തോന്നുന്നു. പോലീസ് ജീപ്പിന്റെ സൗണ്ട് കേൾക്കുന്നു.

കുര്യൻ കെയ്യിൽ മധ്യ ഗ്ലാസ്സുമായി തിരിയുന്നു.

കുര്യൻ: ടാ മരപ്പാഴ് നിഷാദെ . അതു വേറെ എതെങ്കിലും എമാൻമാർ ആയിരിക്കും . 

സന്തോഷ് സാർ വരണമെങ്കിൽ മണി പത്തടിക്കണം. അല്ലെങ്കിൽ അവനു എന്തെങ്കിലും ആവശ്യം വരണം .



അവരുടെ അടുത്തേക്ക് സന്തോഷ് വന്നു കേറുന്നു.

സന്തോഷ് : കുേര്യാ… ( കുര്യന്റെ തോളിൽ തട്ടുന്നു ) അടിച്ചു ഓവർ ആണോ . കോളേജിൽ തുടങ്ങിയ അടിയാ . കൂബൊക്കെ വെള്ളമായി കാണും .

കുര്യൻ: പിന്നെ നല്ല കുബുള്ള ഒരുത്തൻ. പണ്ട് കോളേജിൽ അടിച്ചു പൂസായി സ്റ്റേജിൽ കേറി മുക്കാല പാടിയവനാ ഇവൻ . IPS എടുത്തപ്പോൾ അവൻ വലിയ മാന്യൻ.

സന്തോഷ് : ടാ .

കുര്യൻ: ഫിറ്റായി അസ്വസ്തയോടെ

ഒരു കേസ് തെളിയിച്ചാ വലിയ പുള്ളിയായെന്നാ അവന്റെ വിചാരം. വലിയ hero.നമ്മളും അന്നേ IAS കോച്ചിംഗ് നു പോയിരുന്നെങ്കിൽ കേസ് തെളിയിച്ചെനെ .

നിഷാദ് (മൂന്നാമൻ ) : മതിയാക്കെടെ അലബാതെ.

സന്തോഷ് : നീ IAS നു പോയെങ്കിൽ Facebook ന്റെയും google ന്റെയും തെറ്റ് കണ്ടുപിടിക്കുന്ന ഒരു ടെക്കി യെ നമുക്കു കിട്ടുമായിരുന്നോ ?.

കുര്യൻ: ഇഷ്ടപ്പെട്ടു .

സന്തോഷ് : ടാ എനിക്കു നിന്റെ ഒരു ഹെൽപ്പ് വേണം.

കുര്യൻ: എനിക്കു തോന്നി. എന്നെ പൊക്കി പറഞ്ഞപ്പോഴേ എനിക്ക് തോന്നി. ആവശ്യമെന്തെങ്കിലുമുണ്ടാകുമെന്ന് . ചെയ്യൂലടാ . എന്നെ കൊന്നാലും ചെയ്യൂലടാ.

നിഷാദ് : ഒന്നു സഹായിക്കടെ എന്തായാലും നമ്മുടെ കോളേജുമേറ്റ് അല്ലേ.

കുര്യൻ: നിനക്ക് ഇവന്റെ തനി സ്വഭാവം അറിഞ്ഞൂടാ. കഴിഞ്ഞ സയനൈഡ് കേസിൽ ഇവനു ബ്രേക്ക്ത്രൂ കൊടുത്തത് ഞാനാ. എന്നിട്ട് അവൻ അത് ചൂണ്ടി കേറി സ്റ്റാർ ആയി.നിനക്കറിഞ്ഞൂടാ പണ്ടുതൊട്ടെ സ്റ്റാർ ആവാൻ ഉള്ള ഒരു ചാൻസും ഇവൻ കളയാറില്ല. നിനക്കറിയാമോ ഇവൻ എന്നെ എത്ര പ്രാവിശ്യം തേച്ചെന്ന് .

നിഷാദ് : ഞാൻ പോണ് . ഇവന്റെ അലബ് കാണാൻ എനിക്ക് വയ്യ.

സന്തോഷ് : ടാ പോകല്ലേ

കുര്യൻ: പകുതി ബോധത്തോടെ അവന്റേയും സഹായം വേണമായിരിക്കും.

Part 3 click here

No comments:

Post a Comment