മൃത്യൂദൃക്ഷ്ടി.
मृत्युदृष्टिः
Part 5
ജീപ്പ് ഓടിക്കുന്ന സന്തോഷ്.ഫോൺ എടുത്തു സംസാരിക്കുന്നു.
സന്തോഷ് ഫോണിൽ : ഹലോ ജയരാജ്. നിങ്ങൾ ഇപ്പോൾ വീടിനകത്തേക്ക് എങ്ങും പോകണ്ട.ഞാൻ വന്നിട്ട് നമുക്ക് നോക്കാം.
ജയരാജ് :ഇല്ല സർ ഞാൻ വെളിയിൽ നിൽക്കുകയാണ്. എനിക്ക് എൻ്റെ ജീവനിൽ കൊതിയുണ്ട് സർ .
സന്തോഷ് :ആ ഓകെ.ഞാൻ ഫോറൻസിക് ടീമിനെയും വിളിക്കുന്നുണ്ട് .അവരുടെ അഭിപ്രായം കൂടി കേട്ടിട്ട് ഉണ്ട് നമുക്ക് further proceed ചെയ്യാം.
ജയരാജ് :ഓക്കേ സർ ഇവിടെ ആൾക്കാർക്ക് കൂടിയിട്ടുണ്ട് ഉണ്ട് .ഒരുത്തൻ ക്യാമറയും വച്ച് നിൽക്കുന്നുണ്ട് .ഏതോ ലോക്കൽ ചാനലിലെ റിപ്പോർട്ടർ ആണെന്ന് തോന്നുന്നു.
സന്തോഷ് :എന്തായാലും ഇപ്പോൾ അവരെയൊന്നും അടുപ്പിക്കണ്ട. സിറ്റുവേഷൻ ഒരു കാരണവശാലും ലീക്ക് ആവാൻ പാടില്ല.
ജയരാജ് :ശരി ശരി ഞാൻ നോക്കിക്കോളാം.
സന്തോഷ് ഫോൺ കട്ട് ചെയ്യുന്നു.വീണ്ടും ഫോൺ എടുത്തു വേറൊരു കോൾ വിളിക്കുന്നു.
സന്തോഷ് :ഹലോ മാർത്ത.ഞാൻ വാട്സാപ്പിൽ ഇതിൽ കുറച്ചു വീഡിയോ അയച്ചിരുന്നു കണ്ടായിരുന്നോ .
ഓപ്പോസിറ്റ് സൈഡ് ഫോണിൽ
മാർത്ത: ഇറ്റ്സ്സ് റിയലി ഇന്ട്രെസ്റ്റിംഗ് . ഞാൻ ഇംഗ്ലീഷ് സിനിമകളിലെ ഇങ്ങനത്തെ സംഭവങ്ങളൊക്കെ കണ്ടിട്ടുള്ളൂ.നിങ്ങൾക്ക് പണിയാവും എന്നാണ് തോന്നുന്നത്.
സന്തോഷ് : വിക്റ്റിമിന് ഇപ്പോഴും ജീവൻ ഉണ്ടെന്നാണ് തോന്നുന്നത്. അതുകൊണ്ട് ഫോറൻസിക് സർജനായ തന്നെ വിളിക്കുന്നത്.
മാർത്ത:കഴിഞ്ഞ സൈനൈഡ് കേസിൽ ഞാനാണ് നിങ്ങൾക്ക് ബ്രേക്ക്ത്രൂ തന്നത്.എന്നിട്ടും നിങ്ങൾ ചാനലിൽ കിടന്നു മെഴുകി എല്ലാം ഒറ്റയ്ക്ക് ചെയ്ത ഹീറോ ആയി .
സന്തോഷ് ചമ്മിയ ചിരി ചിരിക്കുന്നു.
മാർത്ത:അല്ലെങ്കിലും നിങ്ങൾ പെർഫോമൻസ് ചെയ്യാൻ പറ്റിയ ചെറിയ ഒരു ഒരു ചാൻസും കളയില്ലല്ലോ.ഈ ലൈംലൈറ്റിൽ എനിക്ക് വലിയ താല്പര്യം ഇല്ലാത്തതു കൊണ്ടും പിന്നെ എൻറെ ഫ്രണ്ട്സ് ഒക്കെ പറഞ്ഞിട്ടും ആണ് അതിന്റെ ക്രഡിറ്റ് എടുക്കാത്തത് .
സന്തോഷ് :അതു മാർത്ത.
മാർത്ത: ഇത് ഒരാളുടെ ജീവനെ സംബന്ധിച്ചിട്ടുള്ള കാര്യമായതുകൊണ്ട് ഞാൻ വരാം.നിങ്ങളെ കരുതിയല്ല.
സന്തോഷ് :മാർത്ത ഞാൻ ഡിജിപിയെ വിളിച്ചു പറഞ്ഞിട്ടുണ്ട്.
മാർത്ത സന്തോഷ് പറഞ്ഞത് കേൾക്കാതെ ഫോൺ കട്ട് ചെയ്യുന്നു.
സന്തോഷിനെ മുഖം വല്ലാതെ ആകുന്നു.
വീണ്ടും ഫോണെടുത്തു വിളിക്കുന്നു.
സന്തോഷ് : ഹലോ ബോംബ് സ്ക്വാഡ് ലെ ശ്രീജിത്ത് അല്ലേ .
ശ്രീജിത്ത് :അതെ
സന്തോഷ് :ഞാൻ എസിപി സന്തോഷ്. DGP ഓഫീസിൽ നിന്നും മെസ്സേജ് കിട്ടിയിരുന്നോ .
ശ്രീജിത്ത് :കിട്ടിയിരുന്നു സാർ .ഞങ്ങളിതാ പുറപ്പെടാൻ പോവുകയാണ്.
സന്തോഷ് :നിങ്ങൾ മഫ്തിയിൽ വന്നാൽ മതി.കൂടുതൽ ബഹളമൊന്നും ഉണ്ടാകാതെ വരണം .നാട്ടുകാർക്ക് ഒന്നും അറിയില്ല.
ശ്രീജിത്ത് :ശരി സാർ .അയച്ചുതന്ന ഫോട്ടോ വച്ചാണെങ്കിൽ ഞങ്ങൾക്ക് ഒന്നും ചെയ്യാനില്ല സർ .ഇത്ര വലിയ സെറ്റപ്പ് ഒക്കെ ഒക്കെ ഡീൽ ചെയ്യാനുള്ള എക്യുമെൻസ് ഉം സ്കിൽ ഉള്ള ആൾക്കാരും ഞങ്ങളുടെ കയ്യിൽ ഇല്ല .സാർ എത്രയും പെട്ടെന്ന് ഒരു ബാക്കപ്പ് നോക്കുന്നത് നന്നായിരിക്കും.
സന്തോഷ് :എനിക്കറിയാം ശ്രീജിത്ത് .ഞാൻ എന്തായാലും ഡിജിപിയോട് സംസാരിച്ചിട്ടുണ്ട്. ആർമി ബോംബ് കോർഡിനേറ്ററിനേയോ സെൻട്രൽ ഏജൻസി യേയോ അറിയിക്കാം എന്നാണ് ആണ് ഡിജിപി പറഞ്ഞത്. ഓക്കേ ശ്രീജിത്ത് അത് പെട്ടെന്ന് വരൂ . ബൈ.
സന്തോഷ് ഫോൺ കട്ട് ചെയ്യുന്നു.ജീപ്പ് വേഗത്തിൽ മുന്നോട്ട് എടുക്കുന്നു.
മരണ വീട് .
ആൾകൂട്ടത്തിനു ഇടയിലൂടെ ഉള്ള മൺപാതയിലൂടെ പോലീസ് ജീപ്പ് കയറിവരുന്നു.
ജീപ്പ് നിർത്തുന്നു.ജീപ്പിൽ നിന്ന് സന്തോഷ് വെളിയിലേക്ക് ഇറങ്ങുന്നു.
പതുക്കെ നടന്നു തുടങ്ങുന്നു.
സന്തോഷ് അവിടെ നിൽക്കുന്ന ആൾക്കാരെ ശ്രദ്ധിക്കുന്നു.
എസ് ഐ ജയരാജ് സന്തോഷിനെ അടുത്തേക്ക് വരുന്നു.
സന്തോഷ് :ഒരുപാട് ആൾക്കാർ ഉണ്ടല്ലോ ഇവിടെ. ഇത് ഭയങ്കര പ്രശ്നമാകും.
ജയരാജ് :നാട്ടിൻപുറം അല്ലേ സർ .പോലീസ് ജീപ്പ് കണ്ടു വന്നവരാണ്.ഇവിടെ താമസിച്ചിരുന്ന ആൾ മരിച്ചു കിടക്കുകയാണ് എന്നാണ് പറഞ്ഞിരിക്കുന്നത്.വേറെ ആർക്കും ഒന്നും അറിയില്ല.
സന്തോഷ് :ശരി ഞാൻ ഫോറൻസിക് ടീമിനോടും ബോംബ് സ്ക്വാഡ് നോടും വരാൻ പറഞ്ഞിട്ടുണ്ട്.
ജയരാജ് :സാർ അവിടെയാണ്. ഞാൻ ഈ സ്ഥലത്തിന്റെ പഴയ ഉടമസ്ഥനെ വരാൻ പറഞ്ഞിട്ടുണ്ട്. ഒരു വിശ്വഭരൻ .
സന്തോഷ് മുന്നോട്ട് നടക്കുന്നു. രണ്ടുനിലയുള്ള ഉള്ള പഴയ ഓടിട്ട വീട് . സന്തോഷ് പടികൾ കയറി വീടിൻറെ വാതിൽ തുറക്കുന്നു.
No comments:
Post a Comment