മൃത്യൂദൃക്ഷ്ടി.
मृत्युदृष्टिः
Part 10
അന്തരീക്ഷം വീടിന് വെളിയിൽ കെട്ടിമറിഞ്ഞ പോലെ തുടർന്നു. അകത്തുനിന്നുള്ള എൽ.സി.ഡി സ്ക്രീനിന്റെ വിചിത്രമായ ടൈമർ, അത് എല്ലാവരുടെയും മനസ്സിൽ ഒരു ഭയം പോലെ തങ്ങി നിന്നു. സന്തോഷ് ജയരാജിന്റെ അടുത്തേക്ക് നടന്നു, അവൻ അവിടെ, ഒരു പൊട്ടിയ മരക്കസേരയിൽ ഇരിക്കുകയായിരുന്നു. അവന്റെ വലത് കൈ ഒരു സ്ലിംഗിൽ ഇട്ടു, പുതുതായി ബാൻഡേജ് ഒക്കെ ഇട്ടിട്ടുണ്ട്.
സന്തോഷ്: "കൈക്ക് എങ്ങനുണ്ട്?"
ജയരാജ്: (ഒരു കുഞ്ഞു ചിരിയോടെ) "കുഴപ്പമില്ല. മാർത്ത ഫസ്റ്റ് എയ്ഡ് ചെയ്തു തന്നു.. ഇതിലും വല്യ പണി വരാമായിരുന്നു."
സന്തോഷ്: (തലയാട്ടി) "മ്ം, നന്നായി. തൽക്കാലം റെസ്റ്റ് എടുക്ക്."
ജയരാജ്: (കുറച്ചുകൂടി അടുത്തേക്ക് നീങ്ങി) "വിശ്വംഭരന്റെ ബോഡി നമ്മൾ എന്ത് ചെയ്യും? ഇവിടെ ഇങ്ങനെ ഇട്ടിട്ട് പോകാൻ പറ്റില്ലല്ലോ."
സന്തോഷ്: "എൻ്റെ ഒന്നു രണ്ടു കൂട്ടുകാർ ഉണ്ട് IT രംഗത്തും Art രംഗത്തും ഉള്ളവർ ഞാൻ അവരുമായി സംസാരിച്ച് ഈ സിറ്റുവേഷൻ ഹാൻ്റിൽ ചെയ്യാൻ എതെങ്കിലും ചെയ്യാൻ പറ്റുമോ എന്ന് നോക്കണം. ഞാൻ ഇപ്പോൾ അവരുടെ അടുത്തേക്ക് പോകുകയാണ്. ഞാൻ വരുമ്പോഴേക്കും ആരും കാണാനെ Body നമ്മുടെ Temporary Setupലേക്ക് മാറ്റണം.ഇപ്പൊ ഇത് ആരും അറിയാതെ ഇരിക്കട്ടെ. ന്യൂസൊന്നും പുറത്ത് പോകരുത് ജയരാജ് അതുവരെ ഇവിടത്തെ Situation Handle ചെയ്യണം."
ജയരാജ് :ok സാർ’ പക്ഷേ ആ Timer.! ഒന്നാമൻ വീണു ഇനി അടുത്തത് ആരായിരിക്കും. എന്നെ കൊണ്ട് Handle ചെയ്യാൻ പറ്റുമെന്ന് അറിയില്ല. ആ സാദനം എൻ്റെ തലയിൽ വീണനാ ഞാൻ വിചാരിച്ചെ.
സന്തോഷ്: പേടിക്കണ്ട ഇനി ഇതിലും വലുത് ഒന്നും വരാൻ ഇല്ലന്ന് വിചാരിച്ചാൽ മതി.
ജയരാജ്: "പിന്നെ അയാളുടെ അസിസ്റ്റന്റ്, എർത്ത്? വിശ്വംഭരന്റെ കൂടെ വന്ന ആൾ അയാൾ അവിടെ ഇരിക്കുന്നു." (അവൻ ഒരു കൽപടവിൽ ഇരിക്കുന്ന മെലിഞ്ഞ മനുഷ്യനെ ചൂണ്ടി കാണിച്ചു)
സന്തോഷ്: "ഞാൻ പുള്ളിയോട് സംസാരിക്കാം. വാ, കൂടെ വാ."
സന്തോഷ് എർത്തിൻ്റെ അടുത്തേക്ക് നടന്നു, ജയരാജും പിന്നാലെ ചെന്നു. എർത്ത് മെലിഞ്ഞുണങ്ങിയ, കറുത്ത തൊലിയുള്ള ഒരാളായിരുന്നു, ക്ഷീണിച്ച കണ്ണുകളും ഒട്ടിയ കവിളുകളും. അവശനും തളർന്നുമിരിക്കുന്ന പോലെ തോന്നി. സന്തോഷും ജയരാജും അടുത്തേക്ക് എത്തിയതും, അവൻ പതുക്കെ എഴുന്നേറ്റു നിന്നു, തീരെ ഉഷാറില്ലാത്ത, ആരോഗ്യം തീരെയില്ലാത്ത ഒരാളെപ്പോലെ. അതേസമയം, പത്ര റിപ്പോർട്ടർ അവരുടെ അടുത്തേക്ക് നീങ്ങി വന്നു, അവന്റെ ക്യാമറ കഴുത്തിൽ തൂക്കിയിട്ടുണ്ട്, അവന്റെ മൂർച്ചയുള്ള കണ്ണുകൾ ചുറ്റുമൊന്ന് വീക്ഷിച്ചു.
സന്തോഷ്: (എർത്തിനോട്) " വാടകയ്ക്ക് വീടെടുത്ത പയ്യനെ കുറിച്ച് പറയൂ. എന്തിനാണ് വിശ്വമ്പരൻ അയാൾക്ക് ഈ വീട് വാടകയ്ക്ക് കൊടുത്തത് "
എർത്ത്: (പതുക്കെ ശബ്ദത്തിൽ) "ഒരു ദിവസം, ഒരാൾ വിശ്വംഭരന്റെ വീട്ടിൽ വന്നു. ഒന്നും ചോദിക്കാതെ, ഒട്ടും സംശയിക്കാതെ, വിശ്വംഭരൻ അണ്ണൻ താക്കോൽ എടുത്ത് കൊടുത്തു. പേപ്പറുകൾ ഒന്നുമില്ല. എഗ്രിമെന്റും ഇല്ല."
പത്ര റിപ്പോർട്ടർ കുറച്ചുകൂടി അടുത്തേക്ക് വന്നു, ശ്രദ്ധയോടെ കേൾക്കുന്നുണ്ടായിരുന്നു.
പത്ര റിപ്പോർട്ടർ: (ഇടയ്ക്ക് കേറി) "വിശ്വംഭരൻ എവിടെ? പോയോ? കാണാൻ ഇല്ലല്ലോ"
സന്തോഷ്: (ശാന്തമായി, വീട് ചൂണ്ടികാണിച്ചുകൊണ്ട്) "അയാൾ ഇവിടെ തന്നെയുണ്ട്."
സന്തോഷ് പിന്നെ എർത്തിനെയും കൂട്ടി റിപ്പോർട്ടർ കേൾക്കാത്ത ദൂരത്തേക്ക് മാറി നിന്നു.
സന്തോഷ്: "എന്തുകൊണ്ടാണ് വിശ്വംഭരൻ തന്നെ താക്കോൽ ഞങ്ങളുടെ കയ്യിൽ തരാത്തത് ?"
എർത്ത്: (മെല്ലെ സ്വരത്തിൽ) "അണ്ണന് ആ റൂമിൽ ചെറിയ രീതിയിൽ വാറ്റ് ഉണ്ടായിരുന്നു. അതിൻ്റെ സാധനങ്ങളൊക്കെ ആ റൂമിലാ വച്ചിരുന്നെ കൂടെ കുറേ കുപ്പിയുമുണ്ടായിരുന്നു.. വാടകക്ക് കൊടുത്തപ്പോൾ, ആരും ആ റൂം തുറക്കാൻ പാടില്ലെന്ന് പറഞ്ഞിരുന്നു. അത് മാത്രമായിരുന്നു അണ്ണൻ്റെ ഒരേയൊരു കണ്ടീഷൻ."
സന്തോഷ് മറുപടി പറയുന്നതിന് മുൻപേ, പത്ര റിപ്പോർട്ടർ ദൂരെ നിന്ന് പെട്ടെന്ന് ഉറക്കെ ചോദിച്ചു.
പത്ര റിപ്പോർട്ടർ: "ഹേയ്! വിശ്വംഭരൻ്റെ ഭാര്യയില്ലേ, ശാന്തമ്മ പേര് ശാന്തമ്മ ആണെങ്കിലും ആളുകൾ അവളെ ‘താടക ശാന്തമ്മ’ എന്നാണ് വിളിക്കുന്നത്. വിശ്വംഭരൻ കലിപ്പ് ആണെങ്കിൽ, അവൾ അലമ്പാണ്. അയാൾക്ക് എന്തെങ്കിലും സംഭവിച്ചാൽ, ഒരു പോലീസുകാരെ പോലും അവൾ വെറുതെ വിടില്ല. ഓർത്തോണം. ശാന്തമ്മയുടെ പേര് കേട്ടതും എർത്ത് ഒന്നും മിണ്ടാതെ, അസ്വസ്ഥനായി നിന്നു.
സന്തോഷ്: (എർത്തിനോട്) "നിങ്ങളുടെ കയ്യിൽ അവരുടെ നമ്പറുണ്ടോ?"
എർത്ത്: (ഒരു മടിയോടെ, പിന്നെ ഫോൺ എടുത്തു കൊണ്ട്) "ഉണ്ട്… ഇതാ."
സന്തോഷ് നമ്പർ ഡയൽ ചെയ്തു. കുറച്ചു റിങ് കഴിഞ്ഞതും, ഒരു സ്ത്രീയുടെ കടുപ്പമുള്ള ശബ്ദം മറുതലക്കൽ കേട്ടു.
സന്തോഷ്: "ഞാൻ എ.സി.പി സന്തോഷ് നാരായണൻ ആണ് സംസാരിക്കുന്നത്. വിശ്വംഭരന്റെ കയ്യിൽ നിന്ന് വീട് വാടകക്കെടുത്ത ആളെക്കുറിച്ച് കുറച്ചറിയാൻ വിളിച്ചതാണ്."
ശാന്തമ്മ: (ഉറച്ച സ്വരത്തിൽ) "അണ്ണൻ അങ്ങോട്ട് വന്നല്ലോ പോലീസ് വിളിച്ചിട്ട്. റിട്ടയർ ചെയ്ത ഒരു സ്കൂൾ ടീച്ചർ നാരയണൻ സാർ ആണ് ആ ചെറുക്കന് വീട് കൊടുക്കണമെന്ന് പറഞ്ഞതെന്ന് തോന്നുന്നു.നിങ്ങളെന്തിനാണ് ഇപ്പോ അത് ചോദിക്കുന്നത്?"
സന്തോഷ്: "ok" Phone മറച്ചു പിടിച്ച് ജയരാജിനോട് Retired School teacher നാരായണനെ കുറിച്ച് അന്വേഷിക്കണം.
ജയരാജ് തലയാട്ടുന്നു.
ശാന്തമ്മ കുറച്ചുനേരം മൗനമായി. പിന്നെ അവൾ ചോദിച്ചു, " അണ്ണൻ അവിടെ ഇല്ലേ" സന്തോഷ് എർത്തിനെ നോക്കി. പിന്നെ അടുത്തേക്ക് ശ്രദ്ധയോടെ നോക്കുന്ന പത്ര റിപ്പോർട്ടറെയും. സന്തോഷ് ഒരു ദീർഘശ്വാസം എടുത്തു.