ഞാൻ ആരാണ്..
ആ ആർക്കറിയാം.
വിചിത്ര വിചാങ്ങൾ മനസ്സിൽ കൊണ്ടു നടക്കുന്ന കാട്ടുമാക്കാനോ ?
മനസ്ഥാപം മാത്രം.
ഓ എന്നാത്തിനോ എന്തോ ?
ആകെ ഉള്ള മൂലധനം മടി മാത്രം.
അതുകൊണ്ട് എന്താ കുഴപ്പം.
മൂലധനംഇല്ലാത്തവനെ അതിൻ്റെ വിഷമം മനസ്സിലാകു.
അലസദ മദാലസയെ പോലെ മാടി വിളിക്കുന്നു .
മാടി വിളിക്കുമ്പോൾ പോകാതിരിക്കാനല്ലെ മടി എന്ന മൂല്യ മൂലധനം മണ്ടയിൽ നിറച്ചിരിക്കുന്നത്.
പണ്ടാരമടങ്ങാൻ പിന്നല്ലേ മനസ്സിലായത് രണ്ടു പേരും തമ്മിലുള്ള ഒത്തുകളിയാണെന്ന് .
ആദ്യത്തവൾ മാടി വിളിക്കും മറ്റവൻ നീ പെട്ടു എന്ന complex ഉണ്ടാക്കും.
Complex ൻ്റെ മലയാളം എന്തരോ എന്തോ .
ഒരുത്തന് സാക്ഷാത്കാരം മറ്റെവന് നോക്കുകൂലി .
Monday, December 28, 2015
Tuesday, April 24, 2012
കാലം മാറിയതൊന്നും നീ അറിഞ്ഞില്ലേ മക്കളെ.
BOSS ന്റെ അടുത്ത് അടികൂടി നാട്ടിലെ ഉത്സവത്തിന് കൂടാന്‍ നാലു ദിവസം LEAVE വാങ്ങിച്ചു.
TICKET ഇല്ലാത്തതുകൊണ്ട് Train General Compartmentല്‍ കുത്തിത്തിരുകി നാട്ടിലെത്തി.
വീട്ടില്ലെത്തി ഉറങ്ങുക പോലും ചെയ്യാതെ ഉത്സവപരിപാടികള്‍ കാണാന്‍ വീട്ടുകാരെ വിളിച്ചു.
ആര്‍ക്കും ഒരു താല്‍പ്പര്യം ഇല്ല.
ഞാന്‍ അമ്മുമ്മയോട് ചോദിച്ചു.
അമ്മുമ്മ ഉത്സവം കാണാന്‍ വരുന്നില്ലേ.
കാലം മാറിയതൊന്നും നീ അറിഞ്ഞില്ലേ മക്കളെ.
ഉത്സവം ഇപ്പോള്‍ LOCAL CHANELല്‍ ലൈവാ.
ഇവിടെ പറയെടുക്കാന്‍ വരുമ്പോള്‍ നമ്മളേയും കാണിക്കും.
കൂടാതെ കണ്ടാല്‍ സമ്മാനപദ്ധതിയും ഉണ്ട്.
ഉത്സവ പറമ്പില്‍ പോയി ഉറക്കമിളച്ചാല് സമ്മാനം കിട്ടോ.
youtubeല്‍ LIVE SREAMINGഉം ഉണ്ടെന്നാ കേട്ടെ.
ഞാന്‍ LEAVE CANCEL ചെയ്യുവാ.
എന്താ അമ്മുമ്മേ youtube STREAMING ADRESS.
എന്റെ ദേവിയെ...
Subscribe to:
Posts (Atom)
