Wednesday, September 14, 2011

സുഖങ്ങളൊക്കെ തന്നെ.

മോനെ സുഖങ്ങളൊക്കെ തന്നെ.
നീ ഇപ്പൊ പട്ടാളത്തിലല്ലേ.
എന്ന് തിരിച്ചു പോണ്.
ഇപ്പൊ എത്ര ശമ്പളം ഉണ്ട്.
ഞാന്‍ നിന്റെ അമ്മയെ ഇന്നലെ കണ്ടിരിന്നു.
ഒരു പോളിസി എടുതൂടെ വലിയ ജോലിക്കാരനായില്ലേ.
lic യുടെ ജീവന്‍ ആനന്ദ് ഉണ്ട് കേട്ടോ.
നാലു വര്‍ഷം കഴിഞ്ഞാല്‍ മണി ബേക്കാ.
അയ്യോ  ഞാനീ നാട്ടുകാരനല്ല.
അപ്പൊ നീ രാഘവന്റെ മോനല്ലേ.
അല്ല.
പിന്നെ നീയാരാ.
ഇപ്പൊ പറയാന്‍ സമയമില്ല.
ഞാന്‍ പോണ്.
എനിക്കെന്റെ നാട്ടുകാരെ കാണണം.
അല്ല നിനക്ക് പണി വല്ലതും ഉണ്ടോ.
ഇല്ലാ.
വണ്ടി സെക്കന്റ്‌ ഗിയറില്‍ ഇട്ടു റോഡിലെ മാവേലി കുഴി ചാടികടന്ന്
പോയപ്പോള്‍ ദാ വലതു സൈഡില്‍ നിന്ന് കക്ഷത്തില്‍ ഫയല്‍ വച്ചൊരാള്‍ കൈ കാട്ടി.


അമ്മെ ഇങ്ങേര്‍ക്ക് എന്നെ ചവിട്ടി താത്തിയത് പോരെ....

Friday, July 29, 2011

മൂന്നു പേർ…

മൂന്നു പേർ…

മൂന്ന് കുപ്പികൾ..

അത് ഒരൊരുത്തരുടെ കൈയ്യിൽ..

ഓരോന്നിലും കുളത്തിൽ നിന്നും പിടിച്ച മൂന്ന് മാനത്തുകണ്ണികൾ...

ആദ്യത്തേതിൽ അവൻ വലിച്ചു കൊണ്ടിരുന്ന wills cigarette കരി കലക്കി..

രണ്ടാമത്തതിൽ അവൻ കുപ്പിയിൽ ബാക്കിയുണ്ടായിരുന്ന RUM ലയിപ്പിച്ചു..

മൂന്നാമത്തെതിൽ ചുണ്ടിൽ വച്ചിരുന്ന ശംഭുവിന്റെ Waste മിക്സ് ചെയ്തു..

എന്നിട്ടെന്തു സംഭവിച്ചു..

ആദ്യത്ത മീൻ കിറുങ്ങി കറങ്ങി കുപ്പിയിൽ..

രണ്ടാമത്തത് മലർന്നു മലച്ചു മേലെ..

മൂന്നാമത്തത് ചത്തു പൊന്തി തല്ക്ഷണം..

“മതിയെടാ പരീക്ഷണം നമുക്ക് ക്ലാസ്സിൽ പോകാം ...
ഏഴാം ക്ലാസ്സിലെ ചേട്ടന്മാർ വരുന്നുണ്ട്.

ഇനിയിവിടെ നിന്നാൽ കലുപ്പാകും..”

സിഗെരെറ്റ് കുത്തിക്കെടുത്തി ബാക്കി ശംഭു ചുണ്ടിന്റെ ഇടയിൽ കയറ്റി അവൻ പറഞ്ഞു..

“പുല്ല് RUM തീന്നല്ല..

പോകാം…”

അപ്പോഴെക്കും മൂന്നു ശവം അവിടെ ചത്തു പൊന്തി..