മൃത്യൂദൃക്ഷ്ടി.
मृत्युदृष्टिः
Part 7
അവിടേക്ക് ഒരു വണ്ടി വരുന്നു. സന്തോഷ് അങ്ങോട്ട് നോക്കുന്നു. കാറിൽ നിന്നു രണ്ടു പേർ ഉറങ്ങി വീട്ടിലേക്ക് വരുന്നു.
സന്തോഷ് : ശ്രീജിത്ത് മാർത്ത നിങ്ങൾ ഒരുമിച്ച് എത്തിയോ . നല്ല കാര്യം.
ശ്രീജിത്ത് : സാർ ഞാൻ ഇവിടെ Junction ൽ ജീപ്പൊതുക്കി നിൽക്കുമ്പോഴാണ് മാർത്താ മാഡത്തിനെ കണ്ടത്. ഞാൻ പിന്നെ മാഡത്തിന്റെ കാറിൽ കേറി വന്നു.
സന്തോഷ് : ok . ഇത് ജയരാജ് ഇവിടത്തെ SI . ജയരാജേ Situation ഒന്നു Brief ചെയ്ത് സ്ഥലം കാണിച്ചു കൊടുക്ക്.
മാർത്തയും ശ്രീജിത്തിനേയും ജയരാജ് കൂട്ടി കൊണ്ട് പോകുന്നു. മാർത്തയുടെ മുഖത്ത് പുശ്ച ഭാവം .
സന്തോഷിന്റെ അടുത്തേക്ക് പത്ര റിപോട്ടർ വരുന്നു.
പത്ര റിപ്പോട്ടർ : സാർ ഞാൻ ഉമ്മൻ കോശി മാറ്റമില്ലാ മലയാളി Online reporter ആണ് .
എന്താ സർ ആ ചെറുക്കൻ മരിച്ചതിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ . ഒരുപാട് ആൾക്കാരൊക്കെ വരുന്നു.
സന്തോഷ് : ദ്യേഷ്യത്തോടെ .എന്ത് പ്രശനം . ഒരോരുത്തൻമാർ തൂങ്ങും നമ്മൾ പാവം പോലീസുകാർ പെടും അതാണ് പ്രശനം .
പത്ര റിപ്പോട്ടർ : ഏതോ ഒരുത്തൻ തൂങ്ങിയതിന്ന് പോലിസിന്റെ തലപ്പത്തിരിക്കുന്ന സാറെന്തിനാ വന്നിരുന്നു Tension അടിക്കുന്നെ .
സന്തോഷ് : ഒരു പരുങ്ങലോടെ. എന്നിക്കും മുകളിലുള്ളവരുടെ വേണ്ടപ്പെട്ടനാ മരിച്ചു കിടക്കുന്നെ . ഇവിടെ എന്താ ഒരു ശബ്ദം കേൾക്കുന്നെ മഴ പെയ്യുന്ന പോലെ .
പത്ര റിപ്പോട്ടർ : അതു ആറാ സാറെ . അഗസ്ത്യമലയിൽ നിന്നും ഉത്ഭവിക്കുന്ന നദിയാ . ഔഷധ ഗുണമുള്ള വെള്ളമാണെന്നാ പഴയ ആൾക്കാരാക്കെ പറയണെ.
സന്തോഷ് : ഓ ഹോ .
പത്ര റിപ്പോട്ടർ : അതും പറഞ്ഞു കൊറെ Resort വരുന്നുണ്ട് ഇപ്പോ ഇവിടെ. ഇവിടത്തെ ഒരു പ്രമാണി നാട്ടുകാരൊക്കെ ജൻമി എന്നു വിളിക്കുന്ന വിശ്വഭരൻ .ഒരു വലിയ Resort പണിയുന്നുണ്ട് അപ്പുറത്ത് .
സന്തോഷ് : പുള്ളിയുടെ സ്ഥലമായിരുന്നോ പണ്ട് ഇത്.
പത്ര റിപ്പോട്ടർ : ഈ നാട്ടിലുള്ള ഏകദേശം എല്ലാ സ്ഥലവും ഏകദേശം അങ്ങേരുടെ പോലെ തന്നെ ആണ് . Blade ആണ് . ഈ നാട്ടിലുള്ള എല്ലാരുടേയും ആധാരം അങ്ങേരുടെ അലമാരയിലാ പണയ പണ്ടമായി.
അവിടേക്ക് ജയരാജ് വരുന്നു.
ജയരാജ് : സർ അവർ വിളിക്കുന്നു.
സന്തോഷ് : Ok Mr ഉമ്മൻ കാണാം.
പത്ര റിപ്പോട്ടർ : സാറെന്നെ കോശി എന്നു വിളിച്ചാൽ മതി.
ജയരാജും സന്തോഷും വീട്ടിലേക്ക് നടക്കുന്നു
വീടിന്റെ മുന്നിൽ മാർത്തയും ശ്രീജിത്തും നിൽക്കുന്നിടത്തേക്ക് സന്തോഷ് നടന്നുചെല്ലുന്നു.
സന്തോഷ് : ഇവിടെ നിക്കുന്നവരുടെയൊക്കെ കാറ്റു പോകുമാ ശ്രീജിത്തെ.
ശ്രീജിത്ത് : ഈ പഞ്ചായത്തു മുഴുവൻ കത്തിക്കാനുള്ള സാധനം മൊത്തം ആ വീട്ടിനകത്തുണ്ട്.
സന്തോഷ് : നമുക്ക് ഇപ്പോൾ എന്തെങ്കിലും ചെയ്യാൻ പറ്റുമോ .
ശ്രീജിത്ത് : അകത്ത് Full ഇരുട്ടാണ്. Torch അടിച്ചു നോക്കിയപ്പോൾ RDX, Jalatin stick മുതൽ കരി മരുന്ന് വരെ ഉണ്ട് . താഴെ ഒരു side full electronic board കളും Server ഒക്കെ ആണ് . അകത്തു കേറാൻ പറ്റുമെന്ന് തോന്നുന്നില്ല.
സന്തോഷിന്റെ മുഖം Tension കൊണ്ട് വലിഞ്ഞു മുറുകുന്നു.
ശ്രീജിത്ത് : വളരെ പഴയ വീടാണെന്നു തോന്നുന്നു ഇത്. വീടിന്റെ രണ്ടു side ൽ ഉം വേറെ വാതിലുകളുണ്ട് അതു തുറന്നു നോക്കിയാൽ ചിലപ്പോൾ നമുക്ക് ആ Computer Rack ഇരിക്കുന്നടത്ത് എത്താമെന്ന് തോന്നുന്നു. Heavy risk ആണ് സാർ . ഇങ്ങനെ ഒരു സംഭവം ഞാൻ ജീവിതത്തിൻ ആദ്യമായാണ് കാണുന്നെ.
സന്തോഷ് : ങ്ങാ എന്തായാലും നോക്കാം. പഴയ സ്ഥല ഉടമസ്തനെ വിളിച്ചിട്ടുണ്ടല്ലോ.
ജയരാജ് : ഞാൻ Phone ൽ വിളിച്ചായിരുന്നു സർ . പുള്ളി വരാമെന്നാ പറഞ്ഞെ .
സന്തോഷ് : മാർത്ത എന്തു പറയുന്നു.
മാർത്ത: ആളിന് ജീവൻ ഉണ്ടെന്ന് തന്നെയാണ് തോന്നുന്നെ . എന്തായാലും അയാളുടെ ശരീരത്തിൽ എന്തൊകെയോ Connect ചെയ്തിട്ടുണ്ട്.Some medical equipments. ഈ ഒരു set up ഒക്കെ വച്ചിട്ട് ഇയാളുടെ കയ്യിൽ ഇഷ്ടം പോലെ Cash ഉണ്ട് . So എന്തൊക്കെ Set up ചെയ്തു വച്ചിരിക്കുന്നു എന്ന് അറിയാൻ പറ്റില്ല. അയാളുടെ അടുത്തേക്ക് എത്തി close examine ചെയ്താലെ കൂടുതൽ എന്തെങ്കിലും പറയാൻ പറ്റു .ഞാൻ പോകാൻ പോകുവാ . എനിക്ക് ഒരുപാട് വേറെ പരിപാടികൾ ഉണ്ട് .
സന്തോഷ് : IG ജോഷ്യാ തരകൻ മാർത്തയെ ഈ investigation team ൽ ചേർത്തതിന്റെ order ഇപ്പോൾ mail ൽ വരും.
മാർത്ത: (ദേഷ്യത്തോടെ)fuck it. തന്റെ IG എന്നെ മൂക്കിൽ കേറ്റോ . കേറ്റുമെങ്കിൽ ഞാൻ എന്റെ Resignation മുഖത്തെറിഞ്ഞു കൊടുക്കും. നിങ്ങളുടെ IG ടെ അടുത്തല്ല. എന്റെ Head ന്റെ അടുത്ത് . ഈ ജോലിയില്ലെങ്കിലും ജീവിക്കാനുള്ള വക എന്റെ കുടുമ്പത്തിലുണ്ട്.
ശ്രീജിത്ത് : മാഡം ഒന്നടങ്ങു. ആൾക്കാരൊക്കെ ശ്രദ്ദിക്കുന്നു. Scene ആക്കല്ലെ.
മാർത്ത: നിങ്ങൾക്ക് ഇങ്ങേരെ അറിയില്ലാത്തതു കൊണ്ടാ . ബാക്കിയുള്ളവരുടെ വിയർപ്പു കൊണ്ട് വളരുന്ന ഒരു ഇത്തിൾ കണ്ണിയാ ഇയാൾ. ആളു കൂടുമ്പോൾ മാത്രം നാവു നീളുന്ന സ്വയം പൊങ്ങി ചെറ്റ.
അവിടേക്ക് ഒരു പഴയ ചേതക് bike വരുന്ന ശബ്ദം കേൾക്കുന്നു.
എല്ലാരും അങ്ങോട്ടേക്ക് നോക്കുന്നു.
No comments:
Post a Comment