Sunday, January 19, 2025

Malayalam story മൃത്യൂ ദൃക്ഷ്ടി part 9

മൃത്യൂദൃക്ഷ്ടി.

मृत्युदृष्टिः


Part 1 വായിക്കാൻ Click here


Part 9

വിശ്വംഭരൻ സൈഡ് ഡോറിന്റെ അടുത്തേക്ക് നടക്കുന്നു. മടിയോടെ എങ്കിലും ഉറച്ച മനസ്സോടെ. പൂട്ടിൽ താക്കോൽ കയറ്റുമ്പോൾ കൈകൾ വിറക്കുന്നു. എസ്‌ഐ ജയരാജ് പിന്നാലെ ചെന്ന് മൊബൈൽ ഫോണിൽ നിന്നും എല്ലാം വീഡിയോ എടുക്കുന്നുണ്ട്.



പൂട്ട് തുറന്ന് വിശ്വംഭരൻ മങ്ങിയ വെളിച്ചമുള്ള മുറിയിലേക്ക് കടന്നപ്പോൾ പെട്ടെന്ന് ശക്തമായ camera Flash പോലുള്ള വെള്ള വെളിച്ചം മുറിയിൽ നിറഞ്ഞു. ഒരു നിമിഷം എല്ലാം സ്തംഭിച്ചു. ആർക്കും ഒന്നും ചെയ്യാൻ പറ്റുന്നതിന് മുൻപ് മേൽക്കൂരയിൽ നിന്നും തൂങ്ങി നിന്നിരുന്ന കനത്ത കല്ല് ഭയങ്കര ശബ്ദത്തോടെ താഴേക്ക് വീണു. കല്ലിന്റെ അടിയിൽ പെട്ട് വിശ്വംഭരൻ ഉടൻ തന്നെ മറിഞ്ഞു വീണു.



ജയരാജ് പിറകോട്ട് തെറിച്ചു പോയി. ഫോൺ കൈയിൽ നിന്നും വഴുതി പോയി. വെളിയിൽ നിന്ന സന്തോഷ് എന്തെന്നറിയാതെ അകത്തേക്കു കയറി. അവിടെ വിശ്വംഭരൻ  രക്ത്തത്തിൽ കുളിച്ച് കിടക്കുന്നു. പുറത്ത് സ്തബ്ധമായ നിശ്ശബ്ദതയിൽ എൽ‌സിഡി സ്ക്രീനിന്റെ നേരിയ ശബ്ദം കേട്ടു. പെട്ടെന്ന് ഒരു ടൈമർ LCD Screen ൽ Countdown തുടങ്ങി: അടുത്ത ഇര.


ജീപ്പിൽ 

നിഷാദ് : (ആശയക്കുഴപ്പത്തോടെ) "വിശ്വംഭരന് എന്താ പറ്റിയത്?"

സന്തോഷ് : (മുന്നോട്ട് നോക്കി, പരുങ്ങലോടെ) "അയാൾ മരിച്ചു. കല്ല് തലയിൽ വീണാൽ ആരായാലും തട്ടി പോകും ."

നിഷാദ് : "മരിച്ചോ? സത്യമാണോ? എങ്ങനെയാ അങ്ങനെ സംഭവിച്ചത്? എന്തേലും കെണിയായിരുന്നോ?"


സന്തോഷ്: മാർത്ത body examine ചെയ്തു Head injury ആണ് മരണ കാരണം. Heavy Weight ഉള്ള കല്ലു പോലുള്ള ഒരു സാധനം മുകളിൽ കെട്ടി തുക്കിയിരുന്നു. അതിൻ്റെ Hanging mechanism ത്തിൽ നിറയെ electronic equipment ഉങ്ങായിരുന്നു. ആരെക്കിലും ആ മുറിയിൽ കേറുമെന്ന് അയാൾക്ക് അറിയിമായിരുന്നു. പണി കിട്ടിയത് വിശ്വംഭരനും.


കുര്യൻ : "ഇതൊന്നും എനിക്ക് മനസ്സിലാകുന്നില്ല. ഇതിപ്പോ നീയാണ് ആദ്യം കേറിയിരുന്നെങ്കിൽ നീയിപ്പോ ഇവിടെ കാണില്ലായിരുന്നു. നരഗത്തിലായിരുന്നെന്നെ .പിന്നെ ആരാണ് ഇതൊക്കെ ചെയ്യുന്നത്? പിന്നെ എന്തിനാ ഇപ്പോൾ അവിടൊരു ടൈമർ?"


സന്തോഷ് : (സ്റ്റിയറിംഗ് വീൽ മുറുകെ പിടിച്ച് ചിരിച്ചു കൊണ്ട് "നമുക്കത് കണ്ടുപിടിക്കാം. പക്ഷേ അടുത്ത ആൾ തട്ടി പോകും മുൻപ് വേഗം എന്തെങ്കിലും ചെയ്യണം."




Thursday, October 31, 2024

Malayalam story മൃത്യൂ ദൃക്ഷ്ടി part 8

 മൃത്യൂദൃക്ഷ്ടി.

मृत्युदृष्टिः


Part 1 വായിക്കാൻ Click here

Part 2 click here

Part 3 click here


Part 8

ശ്രീജിത് മാർത്തയെ ഒരു മിനുറ്റ് മാഡം എന്നു വിളിച്ച് അവിടന്നു കൊണ്ടുപോകുന്നു.

സന്തോഷ് വിളറിയ മുഖത്തോടെ ജയരാജിനോട്

സന്തോഷ് : That was personal.Damn personal കാര്യമാക്കണ്ട .

ജയരാജ് : ഒരു ആക്കിയ ചിരിയോടെ . ok sir.

സാർ ദാ ആ വരുന്നതാണ് വിശ്വഭരൻ ഈ സ്ഥലത്തിന്റെ പഴയ മുതലാളിയാ. വണ്ടിയുടെ പിറകിൽ ഇരിക്കുന്നത് അങ്ങേരുടെ ശിങ്കിടിയാ. Earth എന്നു വിളിക്കും. ഇങ്ങേരെ കൊണ്ട് daily police Staton ൽ വലിയ ശല്യമാ . Blade ൽ cash കൊടുത്തിട്ട് പുള്ളി ഏതു വിധേനെയും സ്ഥലം സ്വന്തമാക്കും. എന്നും പാവപ്പെട്ടവരുടെ കണ്ണിരാ Station ൽ . അങ്ങേർക്കാണങ്കിൽ മുകളിലൊക്കെ ഭയങ്കര പിടിയാ. ചിലപ്പൊ ചില ആൾക്കാരെ കാണുമ്പോ സങ്കടം വരും.

സന്തോഷ് : ok , ഇവിടത്തെ കാര്യം എന്താ പറഞ്ഞിരിക്കുന്നത്.



ജയരാജ് : ആ ചെറുക്കൻ തൂങ്ങിയെന്നാ പറഞ്ഞെ . വീടു തുറക്കാൻ പറ്റുന്നില്ല. താക്കോൽ കൊണ്ടു വരാൻ പറഞ്ഞു.

സന്തോഷ് : ഇപ്പോ അങ്ങേരെ ഇവിടത്തെ situation അറിയികണ്ട . വീടിന്റെ കിടപ്പുവശം ഒന്നു മനസ്സിലാക്ക്.

വിശ്വമ്പരൻ Bike Stand ഇട്ട് സന്തോഷിന്റെ അടുത്തേക്ക് വരുന്നു. കൂടെ earth ഉം .

വിശ്വമ്പരൻ : അയ്യയോ ഞാൻ വിചാരിച്ചു ജയരാജ് Sir മാത്രമേ ഉള്ളന്നു. ഇത് കമ്മീഷണറും കേരളാ പോലീസ് ബറ്റാലിയൻ മൊത്തമുണ്ടല്ലോ. ആ ചെറുക്കൻ തൂങ്ങുന്നതിനു മുമ്പ് വല്ലതും ഒപ്പിച്ചോ സാറെ. 

ജയരാജ്: ഒന്നും ഒപ്പിച്ചില്ല നിങ്ങളാ താക്കോൽ തരൂ അകത്ത് കയറണം.


വിശ്വമ്പരൻ: താക്കോലൊക്കെ തരാം പക്ഷേ ഇവിടെ എന്താണു പ്രശ്നം.

ജയരാജ് : അതൊക്കെ പറയാം നിങ്ങളാദ്യം താക്കോലെടുക്ക്.

വിശ്വമ്പരൻ: അപ്പോ കാര്യമായി എന്തോ പ്രശ്നമുണ്ട്. ടാ എർത്തെ താക്കോലെടുത്ത് തുറന്നു കൊട് .

ജയരാജ് : Front door താക്കോൽ വേണ്ട. Sideലെ door താക്കോൽ മതി.

വിശ്വമ്പരൻ : പരുങ്ങലോടെ side ലെ മുറിയിൽ എൻ്റെ കുറേ സാധനങ്ങൾ ഇരിക്കുകയാ. അതിൻ്റെ താക്കോൽ ഞാൻ അവനു പോലും കൊടുത്തില്ല. നമുക്ക് front ൽ കൂടെ കേറിയാൻ പോരെ.

ജയരാജ് : front കൂടെ കേറാൻ പറ്റില്ല.Side door തുറന്ന് തട്ടിൽ കേറി അവിടുന്ന് ഏണി ഇല്ലേ അതുവഴി അകത്തു കയറണം.

സന്തോഷ് ഇടയിൽ കയറി : നിങ്ങൾ സംസാരിച്ചിരിക്കാതെ പെട്ടന്ന് അകത്ത് കയറി നോക്കു.

വിശ്വമ്പരൻ’: ശരി സാറെ ടാ താക്കോലിങ്ങെട് ഞാൻ തന്നെ തുറന്നു കൊടുക്കാം.

എർത്തിൻ്റെ കയ്യിൽ നിന്നും താക്കോൽ കൂട്ടം വാങ്ങി മുന്നോട്ട് നടക്കുന്നു.

സന്തോഷ്: ടോ തുറക്കുന്നതു മുതൽ എല്ലാം വീഡിയോ റെക്കോർഡ് ചെയ്യണം.

ജയരാജ് അതിനേക്കാളും വേഗതയിൽ മുന്നോട്ട് പോകുന്നു.

പോലീസ് ജീപ്പ് വഴിയിൽ നിർത്തുന്നു. കുര്യനും നിഷാദും സന്തോഷിൻ്റെ മുഖത്തേക്ക് നോക്കുന്നു.

കുര്യൻ : എന്നിട്ട് .


സന്തോഷ്:ബാക്കി ഞാൻ വീഡിയോ കാണിച്ചു തരാം.


സന്തോഷ് കയ്യിൽ നിന്നും I pad എടുക്കുന്നു.


കുര്യൻ : ദേ എൻ്റെ കയ്യിൽ നിന്നും അടിച്ചോണ്ടുപോയ Ipad.


സന്തോഷ്: ഇവന് അടിച്ചടിച്ച് കിളി പോയാ നിഷാദേ.


കുര്യൻ: കോളേജിൽ പഠിച്ചപ്പോൾ എൻ്റെ Ipad നീ അടിച്ചോണ്ട് പോയില്ലേടാ.


സന്തോഷ്: ശരി ശരി ഇത് അതല്ല ടാ. നീയും കൂടെ ഈ video കാണ് .


 Ipad ൽ സന്തോഷ് video Play ചെയ്യുന്നു.