മൃത്യൂദൃക്ഷ്ടി.
मृत्युदृष्टिः
Part 9
വിശ്വംഭരൻ സൈഡ് ഡോറിന്റെ അടുത്തേക്ക് നടക്കുന്നു. മടിയോടെ എങ്കിലും ഉറച്ച മനസ്സോടെ. പൂട്ടിൽ താക്കോൽ കയറ്റുമ്പോൾ കൈകൾ വിറക്കുന്നു. എസ്‌ഐ ജയരാജ് പിന്നാലെ ചെന്ന് മൊബൈൽ ഫോണിൽ നിന്നും എല്ലാം വീഡിയോ എടുക്കുന്നുണ്ട്.
പൂട്ട് തുറന്ന് വിശ്വംഭരൻ മങ്ങിയ വെളിച്ചമുള്ള മുറിയിലേക്ക് കടന്നപ്പോൾ പെട്ടെന്ന് ശക്തമായ camera Flash പോലുള്ള വെള്ള വെളിച്ചം മുറിയിൽ നിറഞ്ഞു. ഒരു നിമിഷം എല്ലാം സ്തംഭിച്ചു. ആർക്കും ഒന്നും ചെയ്യാൻ പറ്റുന്നതിന് മുൻപ് മേൽക്കൂരയിൽ നിന്നും തൂങ്ങി നിന്നിരുന്ന കനത്ത കല്ല് ഭയങ്കര ശബ്ദത്തോടെ താഴേക്ക് വീണു. കല്ലിന്റെ അടിയിൽ പെട്ട് വിശ്വംഭരൻ ഉടൻ തന്നെ മറിഞ്ഞു വീണു.
ജയരാജ് പിറകോട്ട് തെറിച്ചു പോയി. ഫോൺ കൈയിൽ നിന്നും വഴുതി പോയി. വെളിയിൽ നിന്ന സന്തോഷ് എന്തെന്നറിയാതെ അകത്തേക്കു കയറി. അവിടെ വിശ്വംഭരൻ രക്ത്തത്തിൽ കുളിച്ച് കിടക്കുന്നു. പുറത്ത് സ്തബ്ധമായ നിശ്ശബ്ദതയിൽ എൽസിഡി സ്ക്രീനിന്റെ നേരിയ ശബ്ദം കേട്ടു. പെട്ടെന്ന് ഒരു ടൈമർ LCD Screen ൽ Countdown തുടങ്ങി: അടുത്ത ഇര.
ജീപ്പിൽ
നിഷാദ് : (ആശയക്കുഴപ്പത്തോടെ) "വിശ്വംഭരന് എന്താ പറ്റിയത്?"
സന്തോഷ് : (മുന്നോട്ട് നോക്കി, പരുങ്ങലോടെ) "അയാൾ മരിച്ചു. കല്ല് തലയിൽ വീണാൽ ആരായാലും തട്ടി പോകും ."
നിഷാദ് : "മരിച്ചോ? സത്യമാണോ? എങ്ങനെയാ അങ്ങനെ സംഭവിച്ചത്? എന്തേലും കെണിയായിരുന്നോ?"
സന്തോഷ്: മാർത്ത body examine ചെയ്തു Head injury ആണ് മരണ കാരണം. Heavy Weight ഉള്ള കല്ലു പോലുള്ള ഒരു സാധനം മുകളിൽ കെട്ടി തുക്കിയിരുന്നു. അതിൻ്റെ Hanging mechanism ത്തിൽ നിറയെ electronic equipment ഉങ്ങായിരുന്നു. ആരെക്കിലും ആ മുറിയിൽ കേറുമെന്ന് അയാൾക്ക് അറിയിമായിരുന്നു. പണി കിട്ടിയത് വിശ്വംഭരനും.
കുര്യൻ : "ഇതൊന്നും എനിക്ക് മനസ്സിലാകുന്നില്ല. ഇതിപ്പോ നീയാണ് ആദ്യം കേറിയിരുന്നെങ്കിൽ നീയിപ്പോ ഇവിടെ കാണില്ലായിരുന്നു. നരഗത്തിലായിരുന്നെന്നെ .പിന്നെ ആരാണ് ഇതൊക്കെ ചെയ്യുന്നത്? പിന്നെ എന്തിനാ ഇപ്പോൾ അവിടൊരു ടൈമർ?"
സന്തോഷ് : (സ്റ്റിയറിംഗ് വീൽ മുറുകെ പിടിച്ച് ചിരിച്ചു കൊണ്ട് "നമുക്കത് കണ്ടുപിടിക്കാം. പക്ഷേ അടുത്ത ആൾ തട്ടി പോകും മുൻപ് വേഗം എന്തെങ്കിലും ചെയ്യണം."
No comments:
Post a Comment